പിണറായി സര്‍ക്കാരിന് പ്രശംസയും പിന്തുണയുമായി ഐഎന്‍ടിയുസി
പിണറായി സര്‍ക്കാരിന്റെ മൂന്ന് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കാള്‍ 100 മടങ്ങ് മികച്ചതാണെന്നാണ് ആര്‍ ചന്ദ്രശേഖരന്‍
പിണറായി സര്‍ക്കാരിന് പിന്തുണയുമായി ഐഎന്‍ടിയുസി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ലഭിക്കാത്ത പരിഗണന പിണറായിയില്‍ നിന്നും ഐഎന്‍ടിയുസിക്ക് ലഭിക്കുന്നുണ്ടെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മീഡിയവണിനോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തൊഴില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ക്കും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പിണറായി സര്‍ക്കാരിന്റെ മൂന്ന് മാസത്തെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍ അത് ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെക്കാള്‍ 100 മടങ്ങ് മികച്ചതാണെന്നാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ പറയുന്നത്. ഒരു പ്രതിപക്ഷ തൊഴിലാളി സംഘടനയായിട്ട് പോലും ഐഎന്‍ടിയുസിയുടെ ആവശ്യങ്ങള്‍ കേള്‍ക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പോലും ലഭിക്കാത്ത പരിഗണനയാണ് ഐഎന്‍ടിയുസിക്ക് ഇപ്പോള്‍ ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഒരിക്കലും തൊഴിലാളി സംഘടനകളുമായി കൂട്ടായ ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലാളി സംഘടനകളെ വിശ്വാസ്യതയിലെടുക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. എന്നാല്‍ സംഘടനാ മര്യാദ പിണറായി കാണിക്കുന്നുണ്ടെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനുള്ളില്‍ മൂര്‍ച്ഛിച്ച് വരുന്ന ഗ്രൂപ്പ് തര്‍ക്കങ്ങളുടെ കൂടി തെളിവാണ് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്‍റിന്‍റെ പ്രതികരണം.