ഓണവിശേഷങ്ങളിലെ നിറമുള്ള കാഴ്ചയായി ഓണവില്ല്

Update: 2018-06-03 06:47 GMT
Editor : Jaisy
ഓണവിശേഷങ്ങളിലെ നിറമുള്ള കാഴ്ചയായി ഓണവില്ല്
Advertising

ഒട്ടേറെ ആചാരപരമായ നിബന്ധനകളോടെയാണ് ഓണവില്ലിന്റെ നിര്‍മാണം

Full View

തിരുവനന്തപുരത്തെ ഓണവിശേഷങ്ങളിലെ നിറമുള്ള കാഴ്ചയാണ് ഓണവില്ല്. പത്മനാഭ സ്വാമി ക്ഷേത്രത്തോളം പഴക്കമുണ്ട് ഓണവില്ലിന്. ഒട്ടേറെ ആചാരപരമായ നിബന്ധനകളോടെയാണ് ഓണവില്ലിന്റെ നിര്‍മാണം.

ഓണവില്ല് നിര്‍മിക്കുന്നത് മഞ്ഞക്കടമ്പ്, മഹാഗണി വൃക്ഷങ്ങളുടെ തടിയിലാണ്. നിശ്ചിത അളവുകളില്‍ കടഞ്ഞെടുക്കുന്ന പലകയില്‍ ചിത്രപ്പണി ചെയ്യണം.
അനന്തശയനം, ദശാവതാരം, ശ്രീരാമ പട്ടാഭിഷേകം തുടങ്ങി ആറ് പ്രമേയങ്ങളില്‍. മേലാറന്നൂര്‍ വിളയില്‍വീട് കുടുംബത്തിന് മാത്രമാണ് ഓണവില്ല് നിര്‍മിക്കാനുള്ള അവകാശം. പത്മനാഭ സ്വാമി ക്ഷേത്ര നിര്‍മാണത്തിനായി തഞ്ചാവൂരില്‍ നിന്നെത്തിയ മുന്‍ഗാമികളുടെ പാതയില്‍ ഏഴ് തലമുറകള്‍ ഈ അനുഷ്ഠാനം നിര്‍വഹിച്ചുപോരുന്നു. ഓണവില്ലില്‍ കെട്ടുന്ന കുഞ്ചലവും ഞാണും തയ്യാറാക്കുന്നത് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ അന്തേവാസികളാണ്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News