വന്യജീവി ഫോട്ടോഗ്രഫിയെ പ്രണയിക്കുന്ന ആര്‍ടിഒ ഇന്‍സ്‌പെക്ടര്‍
സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഷഫീഖ് നേടി...
വ്യത്യസ്തമായ ചിത്രീകരണം കൊണ്ട് ശ്രദ്ധേയനാവുകയാണ് വന്യജീവി ഫോട്ടോഗ്രാഫര്‍ ഷെഫീഖ് ബഷീര്‍ അഹ്മദ്. അപൂര്‍വ്വമായ പക്ഷികളുടെയും ആനകളുടെയും പുലികളുടെയും സ്വകാര്യജീവിതം വരെ ക്യാമറ കണ്ണുകളില്‍ പകര്‍ത്തിയ ഷഫീഖ് അന്താരാഷ്ട്ര തലത്തിലും പ്രശസ്തനാണ്. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച വന്യജീവി ഫോട്ടോഗ്രാഫര്‍ക്കുള്ള പുരസ്‌കാരം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ഇദ്ദേഹം നേടി.
ഷഫീഖിന്റെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്നവര്‍ കാടെന്ന ലോകത്തെ കുറിച്ച് അത്ഭുതപ്പെടും. കാടിനെയും കാടിലെ ജീവികളെയും അത്രക്ക് മനോഹരമായാണ് ഷഫീഖ് പകര്‍ത്തിയിരിക്കുന്നത്. എറണാകുളം ആര്‍ടിഒയിലെ ഇന്‍സ്‌പെക്ടറായി ജോലി ചെയ്യുന്ന ഷഫീഖ് അഹ്മദെന്ന ഈ പത്തനംത്തിട്ടകാരന്‍ കയറാത്ത ഇന്ത്യയിലെ കാടുകള്‍ വിരളം. പറമ്പിക്കുളത്തെ നിഗൂഢ രഹസ്യങ്ങള്‍, റഷ്യന്‍ കാടുകളിലെ വന്യജീവിതം സങ്കേതം, കേദര്‍നാഥ് വന്യജീവി സങ്കേതം, ജയ്‌സാല്‍മര്‍ മരുഭൂമിയിലെ ഡെസര്‍ട്ട് നാഷണല്‍ പാര്‍ക്ക് എന്നിങ്ങനെ നീളുന്നു കാട് യാത്രകളുടെ പട്ടിക.
ഇതിനകം പത്തോളം വിദേശ രാജ്യങ്ങളിലെ കാടുകളിലേക്ക് കയറി ഇദ്ദേഹം. വരുന്ന ജനുവരയില്‍ കനഡയിലെ അലസ്‌കയിലേക്ക് തിരിക്കാന്‍ തയ്യാറെടുക്കുകയാണ് ഷഫീഖ്.