ദക്ഷിണേന്ത്യയിലെ ചരക്ക് ലോറി സമരം പിന്‍വലിച്ചു

Update: 2018-06-03 07:24 GMT
Editor : Sithara
ദക്ഷിണേന്ത്യയിലെ ചരക്ക് ലോറി സമരം പിന്‍വലിച്ചു
Advertising

തീരുമാനം ഐആര്‍ഡിഎയുമായി നടത്തിയ ച‍ര്‍ച്ചയില്‍; വര്‍ധിപ്പിച്ച ഇന്‍ഷുറന്‍‌സ് പ്രീമിയം കുറക്കുമെന്ന് ഉറപ്പുലഭിച്ചു.

ദക്ഷിണേന്ത്യയിലെ ചരക്ക് ലോറി ലോറിസമരം പിന്‍വലിച്ചു. തീരുമാനം ഐആര്‍ഡിഎയുമായി നടത്തിയ ച‍ര്‍ച്ചയില്‍; വര്‍ധിപ്പിച്ച ഇന്‍ഷുറന്‍‌സ് പ്രീമിയം കുറക്കുമെന്ന് ഉറപ്പുലഭിച്ചു.

ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള ആറ് ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സമരം ശക്തമാക്കാനാന്‍ ലോറി ഉടമകള്‍ തീരുമാനിച്ചിരുന്നു.ഓള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്‍റെ ദക്ഷിണേന്ത്യന്‍ ഘടകമായ സൌത്ത് ഇന്ത്യന്‍ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്തത്.

ദക്ഷിണേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ലോറി സമരം. ഏപ്രില്‍ എട്ടാം തീയതിക്കുള്ളില്‍ അനുകൂലമായ നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ സമരം രാജ്യവ്യാപകമാക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ എല്‍പിജി ടാങ്കറുകള്‍, കണ്ടെയിനറുകള്‍ തുടങ്ങിയ ലോറികളും സമരത്തിലായിരുന്നു. സമരത്തെ തുടര്‍ന്ന് സംസ്ഥാനത്തേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും നിലച്ചിരുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News