ദേവികുളത്ത് പോലീസുകാര്‍ക്ക് വീഴ്‍ച പറ്റിയെന്ന് സബ്‍കലക്‍ടര്‍

Update: 2018-06-03 12:12 GMT
ദേവികുളത്ത് പോലീസുകാര്‍ക്ക് വീഴ്‍ച പറ്റിയെന്ന് സബ്‍കലക്‍ടര്‍
Advertising

കഴിഞ്ഞ ദിവസമാണ് സർക്കാർഭൂമി കയ്യേറ്റം തടയാൻ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കൾ കയ്യേറ്റംചെയ്‌തിരുന്നു

ദേവികുളത്തു സർക്കാർഭൂമി കയ്യേറിയത് ഒഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്‌ഥരെ സിപിഎം നേതാക്കൾ തടഞ്ഞപ്പോൾ കാഴ്ചക്കാരായി നിന്ന പൊലീസുകാർക്ക് വീഴ്ച പറ്റിയെന്ന് സബ് കലക്ടർ വി.ശ്രീറാം വെങ്കിട്ടരാമന്‍. ഇടുക്കി ജില്ലാ കലക്ടർ ജി.ആർ.ഗോകുലിനു നൽകിയ റിപ്പോർട്ടില്‍ രണ്ട് എസ്ഐമാർ ഉൾപ്പെടെ പൊലീസുകാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് സർക്കാർഭൂമി കയ്യേറ്റം തടയാൻ റവന്യു വകുപ്പ് നിയോഗിച്ച ഭൂസംരക്ഷണ സേനാംഗങ്ങളെ സിപിഎം നേതാക്കൾ കയ്യേറ്റംചെയ്‌തിരുന്നു. വിവരമറിഞ്ഞു സ്‌ഥലത്തെത്തിയ ദേവികുളം സബ് കലക്‌ടർ വി. ശ്രീറാമിനെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ഇവർക്കെതിരെ നടപടിയെടുക്കാൻ സ്‌ഥലത്തുണ്ടായിരുന്ന എസ്‌ഐയുടെ നേതൃത്വത്തിലുള്ളവരോടു സബ് കലക്‌ടർ ആവശ്യപ്പെട്ടിട്ടും പൊലീസ് അനുസരിക്കുകയും ചെയ്തിരുന്നില്ല.

Tags:    

Similar News