വാക്സിനേഷനെതിരായ പ്രചാരണം സാമൂഹ്യദ്രോഹം: മുഖ്യമന്ത്രി

Update: 2018-06-03 12:09 GMT
Editor : Sithara
വാക്സിനേഷനെതിരായ പ്രചാരണം സാമൂഹ്യദ്രോഹം: മുഖ്യമന്ത്രി
Advertising

അഞ്ചാംപനിയും റൂബെല്ലയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രതിരോധ വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവര്‍ സാമൂഹ്യദ്രോഹമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍. അഞ്ചാംപനിയും റൂബെല്ലയും നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പ്രതിരോധ വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചിയില്‍ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. തെറ്റായ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജയും പറഞ്ഞു.

Full View

എറണാകുളം സൗത്ത് ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് സഫീറുള്ളയുടെ മകള്‍ക്ക് ആദ്യവാക്സിന്‍ നല്‍കിയാണ് പ്രതിരോധ വാക്സിനേഷന്റെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്. വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

നവംബര്‍ 3 വരെ നീണ്ടുനില്‍ക്കുന്ന പ്രതിരോധദൌത്യത്തിലൂടെ 9 മാസത്തിനും 15 വയസ്സിനുമിടയിലുള്ള 76 ലക്ഷം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കും. ‌ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍ എന്നിവ വഴിയാണ് പ്രതിരോധ വാക്‌സിന്‍ നല്‍കുക. 2010ഓടെ അഞ്ചാംപനി പൂര്‍ണമായും ഇല്ലാതാക്കുകയും റൂബെല്ല നിയന്ത്രണവിധേയമാക്കുകയുമാണ് പ്രതിരോധദൌത്യത്തിലൂടെ ലക്ഷ്യമിടുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News