ഗെയില്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം

Update: 2018-06-03 10:46 GMT
Editor : Subin
ഗെയില്‍ വിരുദ്ധ സമരത്തിനിടെ സംഘര്‍ഷം
Advertising

പൊലീസും സമരക്കാരും ഏറ്റുമുട്ടി. പൊലീസ് സമരപ്പന്തല്‍ പൊളിച്ചുനീക്കി...

കോഴിക്കോട് എരഞ്ഞിമാവിൽ ഗെയിൽ വിരുദ്ധ സമരത്തിനിടെ സംഘർഷം. പോലീസും സമരക്കാരും ഏറ്റുമുട്ടി. ലാത്തി ചാർജിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗെയിലിന്റെ വാഹനങ്ങളും തകർക്കപ്പെട്ടു.

Full View

പുലർച്ചെ ഗെയിലിന്റെ ജെ സി ബി യും ജനറേറ്ററും തകർക്കപെട്ടു. രാവിലെ പോലീസ് സഹായത്തോടെ എത്തിയ ഗെയിൽ ഉ ദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശി. ഗെയിൽ ഉദ്യോഗസ്ഥർ എത്തിയ വാഹനവും തകർക്കപ്പെട്ടു. ഇതോടെ പോലീസ് സമരപന്തൽ തകർത്തു. ഇതോടെ നാട്ടുകാർ റോഡിൽ ടയറും മറ്റും കത്തിച്ച് ഉപരോധം തീർത്തു.

പ്രതിഷേധം പലയിടത്തേക്കും വ്യാപിച്ചതോടെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. സംഘർഷത്തിൽ നിരവധി സമരക്കാർക്ക് പരിക്കേറ്റു. നിരപരാധികളെ പോലീസ് പിടിച്ചു കൊണ്ടു പോയതായി പരാതിയുണ്ട്. വീടുകളിലും കടകളിലും മറ്റും കയറി പോലീസ് മർദ്ദിച്ചതായും ആരോപണം ഉയർന്നു. ഒരു ഭാഗത്ത് സംഘർഷം തുടരുന്നതിനിടയിൽ പോലീസ് സംരക്ഷണയിൽ ഗെയിൽ നിർമ്മാണ പ്രവർത്തനം പുനരാരംഭിച്ചു.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News