നഴ്സ് സമരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് നഴ്‌സുമാരെ കൊണ്ടുവരുമെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍

Update: 2018-06-03 00:10 GMT
നഴ്സ് സമരം: ഇതരസംസ്ഥാനങ്ങളിൽ നിന്ന് നഴ്‌സുമാരെ കൊണ്ടുവരുമെന്ന് ആശുപത്രി മാനേജ്മെന്‍റുകള്‍
Advertising

സമരം നടത്തി സ്വകാര്യ ആരോഗ്യ മേഖലയെ തകർക്കാനാണ് യുഎൻഎ ശ്രമിക്കുന്നതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു.

മാർച്ച് അഞ്ച് മുതൽ സ്വകാര്യ ആശുപത്രികളിൽ നഴ്സുമാർ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് സമരത്തെ നേരിടാൻ ഒരുങ്ങി കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ. ആവശ്യമെങ്കിൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നഴ്സുമാരെ നിയമിച്ച് കേരളത്തിലെ ആശുപത്രികളുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടു പോകുമെന്നാണ് കെപിഎച്ച്എയുടെ മുന്നറിയിപ്പ്. നഴ്സുമാരുടെ സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കെപിഎച്ച്എ ഭാരവാഹികൾ കുറ്റപ്പെടുത്തി.

Full View

സമരം നടത്തി സ്വകാര്യ ആരോഗ്യ മേഖലയെ തകർക്കാനാണ് യുഎൻഎ ശ്രമിക്കുന്നതെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ ഭാരവാഹികൾ ആരോപിച്ചു. മാർച്ച് അഞ്ച് മുതൽ നഴ്സുമാരുടെ അനിശ്ചിതകാല സമരം ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. വേണ്ടിവന്നാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നഴ്സുമാരെ കൊണ്ട് വന്ന് ആശുപത്രികൾ പ്രവർത്തിപ്പിക്കും. സമരത്തിൽ പങ്കെടുക്കാതെ ജോലിക്ക് കയറുന്ന നഴ്സുമാർക്ക് സംരക്ഷണം നൽകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പിന്തുണയും തങ്ങൾക്കുണ്ടെന്ന് കെപിഎച്ച്എ ഭാരവാഹികൾ അറിയിച്ചു.

Tags:    

Similar News