ഹാദിയ - ഷെഫിന്‍ ജഹാന്‍ വിവാഹം സുപ്രീംകോടതി അംഗീകരിച്ചു
വിവാഹം റദ്ദ് ചെയ്ത ഹൈക്കോടതി വിധി സുപ്രീംകോടതി ഇടക്കാല ഉത്തരവിലൂടെ റദ്ദാക്കി. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി
ഹാദിയ കേസില്‍ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം അംഗീകരിച്ചാണ് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ല. വിശദമായ ഉത്തരവ് പിന്നീടെന്നും കോടതി വ്യക്തമാക്കി. വിവാഹം ഒഴികെയുള്ള കാര്യങ്ങളില്‍ എന്‍ഐഎക്ക് അന്വേഷണം തുടരാം. ഹാദിയക്ക് പഠനം തുടരാമെന്നും കോടതി അറിയിച്ചു.
അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ഷെഫിന്‍ ജഹാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുപോകാം. വിവാഹം ഇന്ത്യന്‍ ബഹുസ്വരതയുടെ ഭാഗമാണ്. അത് തീര്‍ച്ചയായും സംരക്ഷിക്കപ്പെടണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.