കുഞ്ഞനന്തന് പ്രായം 68; ടിപി വധക്കേസില്‍ മോചിപ്പിക്കാനുള്ള നീക്കം വ്യവസ്ഥകള്‍ ലംഘിച്ച്

Update: 2018-06-03 15:23 GMT
കുഞ്ഞനന്തന് പ്രായം 68; ടിപി വധക്കേസില്‍ മോചിപ്പിക്കാനുള്ള നീക്കം വ്യവസ്ഥകള്‍ ലംഘിച്ച്
Advertising

70 വയസ്സ് കഴിഞ്ഞവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ടിപി വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് പ്രായം 68 വയസ്സെന്ന് കോടതി രേഖകള്‍.

70 വയസ്സ് കഴിഞ്ഞവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ മോചിപ്പിക്കാന്‍ ശ്രമിക്കുന്ന ടിപി വധക്കേസിലെ പ്രതി പി കെ കുഞ്ഞനന്തന് പ്രായം 68 വയസ്സെന്ന് കോടതി രേഖകള്‍. അറസ്റ്റ് ചെയ്യുമ്പോള്‍ കുഞ്ഞനന്തന് 62 വയസ്സായിരുന്നുവെന്ന് രേഖകളില്‍ നിന്ന് വ്യക്തമാണ്.

ടിപി കേസില്‍ 13ആം പ്രതിയായ കുഞ്ഞനന്തനെ 2012ല്‍ അറസ്റ്റ് ചെയ്യുമ്പോള്‍ 62 വയസ്സ് എന്നാണ് രേഖപ്പെടുത്തിയത്. അതുകൊണ്ടുതന്നെ 2018ല്‍ പ്രായം 68 വയസ്സേ ആകൂ. എന്നാല്‍ 70 വയസ്സായവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കുഞ്ഞനന്തനെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുകയാണ്.

ടിപി കേസില്‍ ഗൂഢാലോചന കുറ്റം തെളിയിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പി കെ കുഞ്ഞനന്തനെ ശിക്ഷാ ഇളവ് നല്‍കാനുള്ളവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ജയില്‍ അഡ്വൈസറി ബോര്‍ഡിന് മുന്നിലെത്തിക്കാനാണ് നീക്കം. 70 വയസ് തികഞ്ഞ, ആരോഗ്യ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കാന്‍ നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഇത് ഉപയോഗപ്പെടുത്താനാണ് ശ്രമം.

Tags:    

Similar News