കോഴിക്കോട് ചെറുവാടി പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു

Update: 2018-06-03 00:55 GMT
Editor : Sithara
കോഴിക്കോട് ചെറുവാടി പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു
Advertising

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫാത്തിമ റിഷാനയും കുട്ടികളെ രക്ഷിക്കാനിറങ്ങിയ കൊണ്ടോട്ടി സ്വദേശി മുഹമ്മദലിയുമാണ് മരിച്ചത്

കോഴിക്കോട് മുക്കം ചെറുവാടി പുഴയില്‍ ഒഴുക്കില്‍ പെട്ട് മരിച്ചവരുടെ എണ്ണം രണ്ടായി. ബന്ധുക്കളായ രണ്ട് കുട്ടികളാണ് ഒഴുക്കില്‍പ്പെട്ടത്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന ഫാത്തിമ റിഷാനയും കുട്ടികളെ രക്ഷിക്കാനിറങ്ങിയ കൊണ്ടോട്ടി സ്വദേശി മുഹമ്മദലിയുമാണ് മരിച്ചത്. മുഹമ്മദലിയുടെ മകള്‍ ചികിത്സയിലാണ്.

Full View

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു സംഭവം. ചെറുവാടി പറമ്പില്‍ ബന്ധുവീട്ടിലെത്തിയതായിരുന്നു മുഹമ്മദലിയും മകള്‍ മുഫീദയും. പുഴ കാണാനായി ബന്ധുവായ ഫാത്തിമ റിഷാനക്കൊപ്പം പോയ മുഫീദയെ കാണാതായപ്പോള്‍ തെരഞ്ഞെത്തിയ മുഹമ്മദലി കുട്ടികള്‍ പുഴയില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാനായി ചാടുകയായിരുന്നു. മണലെടുത്തത് മൂലം രൂപപ്പെട്ട കുഴിയില്‍പ്പെട്ടതാണ് അപകടകാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

മൂവരേയും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലിയും ഫാത്തിമ റിഷാനയും മരിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News