കത്‍വ സംഭവം: ചിത്രം വരച്ച ദുർഗ മാലതിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും

Update: 2018-06-03 03:33 GMT
Editor : Sithara
കത്‍വ സംഭവം: ചിത്രം വരച്ച ദുർഗ മാലതിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും
കത്‍വ സംഭവം: ചിത്രം വരച്ച ദുർഗ മാലതിക്ക് നേരെ വധഭീഷണിയും സൈബർ ആക്രമണവും
AddThis Website Tools
Advertising

ദുർഗ മാലതിയുടെ പാലക്കാട് തൃത്താലയിലെ വീടിന് നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായി.

കത്‍വ സംഭവത്തിൽ ചിത്രം വരച്ച് പ്രതിഷേധിച്ച ചിത്രകാരി ദുർഗ മാലതിക് നേരെ വധഭീഷണിയും സൈബർ ആക്രമണവും. ദുർഗ മാലതിയുടെ പാലക്കാട് തൃത്താലയിലെ വീടിന് നേരെ കഴിഞ്ഞ ദിവസം കല്ലേറുണ്ടായി. ദുര്‍ഗ തൃത്താല പോലീസിൽ പരാതി നൽകി.

Full View

കത്‍വയിൽ എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ദുർഗ മാലതി കഴിഞ്ഞ ദിവസം ചിത്രം വരച്ചു പ്രതിഷേധിച്ചിരുന്നു. ചിത്രം ഹൈന്ദവ ബിംബങ്ങളെ അപമാനിച്ചെന്ന് കാട്ടി ദുര്‍ഗക്കെതിരെ സൈബർ ആക്രമണം തുടരുകയാണ്. ഇതിനിടെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ദുർഗ്ഗയുടെ തൃത്താലയിലെ വീടിനു നേരെയും വാഹനത്തിനു നേരെയും കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിന്റെ ചില്ലുകൾ തകർന്നു. സോഷ്യൽ മീഡിയയിൽ ദുർഗ്ഗക്കെതിരെ അസഭ്യവർഷവും വധഭീഷണിയും തുടരുകയാണ്.

ചിത്രം വരച്ചത്തിൽ മാപ്പ്‌ പറയില്ലെന്ന നിലപാടിലാണ് ദുർഗ. സംഭവത്തിൽ തൃത്താല പോലീസിലും സൈബർ സെല്ലിലും പരാതി നൽകി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News