വര്‍ഗീയശക്തികള്‍ക്കെതിരെ മുസ്‍ലിം സംഘടനകള്‍ ഒന്നിക്കണമെന്ന് എംഐ അബ്ദുല്‍ അസീസ്
സമുദായത്തെ ഉന്‍മൂലനം ചെയ്യാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ മുസ്‍ലിം സംഘടനകള്‍ യോജിപ്പോടെ നീങ്ങണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്.
സമുദായത്തെ ഉന്‍മൂലനം ചെയ്യാനുള്ള വര്‍ഗീയ ശക്തികളുടെ ശ്രമങ്ങള്‍ക്കെതിരെ മുസ്‍ലിം സംഘടനകള്‍ യോജിപ്പോടെ നീങ്ങണമെന്ന് ജമാഅത്തെ ഇസ്‍ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുസ്‍ലിം സമൂഹം അഭയാര്‍ത്ഥികളായി കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ സ്വാതന്ത്ര ലബ്ധിക്ക് ശേഷമുള്ള ഏറ്റവും വലിയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്‍ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എംപിമാരായ എംഐ ഷാനവാസ്, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ മുഹമ്മദ് ബഷീര്‍, കെഎന്‍എം പ്രസിഡന്റ് ടിപി അബ്ദുല്ലകോയ മദനി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംഗമത്തില്‍ പങ്കെടുത്തു.