നെന്മാറയില്‍ അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ കളക്ടറുടെ ഉത്തരവ്

Update: 2018-06-04 17:02 GMT
Editor : Subin
നെന്മാറയില്‍ അനധികൃത ക്വാറി പ്രവര്‍ത്തിക്കുന്ന ഭൂമി തിരിച്ചെടുക്കാന്‍ കളക്ടറുടെ ഉത്തരവ്
Advertising

കൃഷി ആവശ്യത്തിനായി വനം വകുപ്പ് കൈമാറിയ ഭൂമിയില്‍ ചട്ടങ്ങള്‍ ലഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നത് നേരത്തെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

Full View

നെന്മാറ ആതനാട് റിസര്‍വ് ഫോറസ്റ്റില്‍ ചട്ടങ്ങള്‍ ലംഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്ന സ്ഥലം തിരിച്ചെടുക്കാന്‍ പാലക്കാട് ജില്ലാകളക്ടര്‍ ഉത്തരവിട്ടു. കൃഷി ആവശ്യത്തിനായി വനം വകുപ്പ് കൈമാറിയ ഭൂമിയില്‍ ചട്ടങ്ങള്‍ ലഘിച്ച് ക്വാറി പ്രവര്‍ത്തിക്കുന്നത് നേരത്തെ മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഭൂമി കൈമാറിയത് നിയമങ്ങള്‍ ലംഘിച്ചാണ് ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നു.

1989 ലാണ് ആതനാട് റിസര്‍വ് ഫോറസ്റ്റിലെ ഭൂമി റബര് കൃഷിക്കായി വനം വകുപ്പ് വിട്ടുകൊടുത്തത്. സ്‌പെഷ്യല്‍ റൂള്‍ 2 പ്രകാരം വിട്ടുകൊടുത്ത ഭൂമി കൃഷിക്കും ഗാര്‍ഹിക ആവശ്യത്തിനും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. മാത്രവുമല്ല ഭൂമി അന്യാധീനപ്പെടുത്താനും പാടില്ല. എന്നാല്‍ ശീതു ഗ്രാനൈറ്റ് ഉടമ 2007 ല്‍ ഭൂമി വിലയക്ക് വാങ്ങുകയും പ്രദേശത്ത് ഖനനം ആരംഭിക്കുകയും ചെയ്തു. വ്യവസ്ഥകള്‍ ലംഘിച്ചുള്ള ഭൂമി കൈമാറ്റത്തിന ചിറ്റൂര്‍ തഹസില്‍ദാര്‍ ചട്ടങ്ങള്‍ ലംഘിച്ച് കൈവശരേഖയും നല്‍കി.

ഇപ്പോഴും റിസര്‍വ് വനമായി തുടരുന്ന പ്രദേശത്ത് ക്വാറി പ്രവര്‍ത്തിക്കുന്ന വാര്‍ത്ത മീഡിയ വണ്ണാണ് പുറത്തുകൊണ്ടുവന്നത്. ഭൂമി തിരിച്ചെടുക്കാന്‍ വനം വകുപ്പ് നിരവധി തവണ റവന്യൂവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഭൂമി ഇടപാടിലേയും ക്വാറി പ്രവര്‍ത്തിക്കുന്നതിലേയും നിയമ ലംഘനങ്ങള്‍ ലാന്റ് റവന്യൂ കമ്മീഷണറുടെ അന്വേഷണത്തിലും കണ്ടെത്തി.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് 2 മാസത്തിനകം അന്തിമതീര്‍പ്പുണ്ടാക്കാന്‍ ജില്ലാകളക്ടര്‍ക്ക് ഹൈക്കോടതി കഴിഞ്ഞവര്‍ഷം ജനുവരിയില്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്തി സ്ഥലത്തിന്റെ പതിവ് റദ്ദാക്കി തിരികെ ഏറ്റെടുക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. ഭൂമി പതിവ് ചട്ടങ്ങള്‍ ലംഘിച്ചാണ് പ്രദേശത്ത് ക്വാറി പ്രവര്‍ത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News