ജിഷ്ണുവിന്‍റെ കുടുംബത്തിന് പിന്തുണയുമായി സിപിഎം പ്രാദേശിക നേതൃത്വം
സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ആവശ്യപ്പെട്ടു.
ജിഷ്ണു പ്രണോയ് കേസില്‍ നീതി തേടി അമ്മ മഹിജയും സഹോദരി അവിഷ്ണയും നടത്തുന്ന സമരത്തിന് പിന്തുണയുമായി സിപിഎം പ്രാദേശിക നേതൃത്വം. സമരം അവസാനിപ്പിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സിപിഎം നാദാപുരം ഏരിയ സെക്രട്ടറി പി പി ചാത്തു ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന വളയം ലോക്കല്‍ കമ്മിറ്റിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമ്മ മഹിജയെയും ബന്ധുക്കളെയും മര്‍ദ്ദിച്ചതിനെതിരെ ജിഷ്ണു പ്രണോയിയുടെ സഹോദരി അവിഷ്ണ നടത്തുന്ന നിരാഹാര സമരത്തിന് പിന്തുണയുമായി ഇന്ന് ജിഷ്ണുവിന്‍റെ വളയത്തെ വസതിയില്‍ സ്ത്രീകളും കുട്ടികളും നിരാഹാരം ആരംഭിച്ചു. ആരോഗ്യനില മോശമായതിനാല്‍ അവിഷ്ണയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ആവശ്യം കുടുംബം തള്ളി.
സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വളയത്ത് ഇന്ന് യുഡിഎഫിന്‍റെ നേതൃത്വത്തിലും സത്യഗ്രഹം നടക്കും. കെപിസിസി പ്രസിഡന്‍റ് എം എം ഹസന്‍ വൈകീട്ട് മൂന്ന് മണിക്ക് സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
പ്രത്യക്ഷ സമരത്തില്‍ നിന്ന് സിപിഎം വിട്ടു നില്‍ക്കും. എന്നാല്‍ ജിഷ്ണുവിന് നീതി തേടിയുള്ള പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് ഇന്നലെ വീട്ടിലെത്തിയ സിപിഎം പ്രാദേശിക നേതൃത്വം ഉറപ്പ് നല്‍കിയിട്ടുണ്ട്. കെപിസിസി പ്രസിഡന്‍റ് അടക്കമുള്ള നേതാക്കളും ജിഷ്ണുവിന്‍റെ വീട്ടിലെത്തും. യുഡിഎഫ് പ്രവര്‍ത്തകരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് വൈകുന്നേരം വളയത്ത് ധര്‍ണ നടത്തും