മഴ കനത്തതോടെ കമ്മട്ടിപ്പാട്ടത്തെ കോളനികള്‍ വെള്ളത്തില്‍

Update: 2018-06-04 07:19 GMT
മഴ കനത്തതോടെ കമ്മട്ടിപ്പാട്ടത്തെ കോളനികള്‍ വെള്ളത്തില്‍
Advertising

ഓടകള്‍ വൃത്തിയാക്കാതിനാല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സാധ്യതയില്ലാത്തതാണ് വെല്ലുവിളിയാകുന്നത്

Full View

മഴ ശക്തി പ്രാപിച്ചതോടെ കൊച്ചി കമ്മട്ടിപ്പാടം-ട്രയാംഗിളിലെ കോളനികളില്‍ വെള്ളം കയറി. ഓടകള്‍ വൃത്തിയാക്കാത്തതിനാല്‍ വെള്ളം വാര്‍ന്നു പോകാനുള്ള സാധ്യതയില്ലാത്തതാണ് വെല്ലുവിളിയാകുന്നത്.

ഇവിടേക്ക് കോര്‍പറേഷനും ജനപ്രതിനിധികളും തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൊള്ളാവുന്നൊരു മഴപെയ്താല്‍ കൊച്ചി നഗരത്തിലാകെ വെള്ളക്കെട്ട് വ്യാപിക്കും. എന്നാല്‍ മഴതോര്‍ന്നാലും കമ്മട്ടിപ്പാടം ട്രയാംഗിളിലെ കുടുംബങ്ങളുടെ ദുരിത ജീവിതം തീരില്ല. ഓടകള്‍ വൃത്തിയാക്കാന്‍ കോര്‍പറേഷന്‍ യാതൊരു ശ്രമവും നടത്തുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.

വെള്ളം ഒഴുക്കിപ്പോകേണ്ട പേരണ്ടൂര്‍ മുല്ലശ്ശേരി കനാലുകള്‍ മാലിന്യം അടിഞ്ഞ് നീരൊഴുക്ക് തടസപ്പെട്ട നിലയിലാണ് ഇവിടുന്ന് മലിന ജലം പമ്പ് ചെയ്ത് കളയാനായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിച്ച പരമ്പരാഗത സംവിധാനമാണ് ഇപ്പോഴും നിലവിലുള്ളത്. ഇവിടെ മോട്ടോര്‍ സ്ഥാപിക്കുമെന്ന കോര്‍പറേഷന്‍ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ല.

Tags:    

Similar News