ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും..അവള്‍ എന്നോട് പറഞ്ഞു

Update: 2018-06-04 22:19 GMT
Editor : Jaisy
ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും..അവള്‍ എന്നോട് പറഞ്ഞു
Advertising

എന്നെ കുറ്റപ്പെടുത്തുന്നവരേയും എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് ഇരയ്ക്ക് മാത്രമല്ല സമൂഹത്തിനൊന്നാകെ ആശ്വാസമാവുകയാണ്. എവിടെയുമെത്തില്ല, ഒന്നും സംഭവിക്കാനും പോകുന്നില്ല എന്ന് എല്ലാവരും വിചാരിച്ച കേസിനാണ് ദിലീപിന്റെ അറസ്റ്റോടെ സുപ്രധാന വഴിത്തിരിവുണ്ടായത്. പലപ്പോഴും ഇത്തരം കേസുകളില്‍ നീതി പലപ്പോഴും വിദൂരത്തായിരിക്കും. വര്‍ഷങ്ങളോളം അപമാനം സഹിച്ച് ജീവിക്കേണ്ട അവസ്ഥ. അങ്ങിനെ വച്ച് നോക്കുമ്പോള്‍ ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടി അവളാണെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി പറയുന്നു. എങ്കിലും അവള്‍ അന്നനുഭവിച്ച അപമാനം,വേദന അതിന് പകരമായ പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ലെന്ന് ഭാഗ്യലക്ഷ്മി കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നാവാം അവൾ ഒന്ന് ഉറങ്ങിയത്..ആരെയൊക്കെ ശിക്ഷിച്ചാലും അന്നവളനുഭവിച്ച അപമാനം,വേദന, അതിന് പകരമായി പ്രതികളെ എത്ര ശിക്ഷിച്ചാലും മതിയാവില്ല.
രണ്ട് ദിവസം മുമ്പും അവളെന്നോട് പറഞ്ഞു,
"ഞാനിങ്ങനെ ഇപ്പോഴും ഓടി നടന്ന് അഭിനയിക്കുന്നത് കാണുമ്പോൾ എനിക്ക് സങ്കടമില്ലെന്ന് പലരും കരുതുന്നുണ്ടാവാം,,ഞാൻ കരയുന്നുണ്ട്,
പ്രാർത്ഥിക്കുന്നുണ്ട്,എന്റെ ഉള്ളിലെ തീ അണയാതെ മരണംവരെ ഞാനിതിന് വേണ്ടി പോരാടും,എന്നെ കുറ്റപ്പെടുത്തുന്നവരേയും,എനിക്ക് വേണ്ടി കേരളവും മാധ്യമങ്ങളും പോരാടുന്നതും പ്രാത്ഥിക്കുന്നതും എല്ലാം ഞാൻ കാണുന്നുണ്ട് ചേച്ചി" എന്ന്.
,പണവും സ്വാധിനവുമെല്ലാം ഉണ്ടായിട്ടും അവർ രക്ഷപെടാതിരുന്നതിന് കാരണം നിന്റെ കണ്ണുനീർ ദൈവം കണ്ടതുകൊണ്ടാണ്,,
ഇത്രയെങ്കിലും നീതി കിട്ടിയ കേരളത്തിലെ ആദ്യത്തെ പെൺകുട്ടി നീയാണ്,
അതോർത്ത് ഇനി നീ സമാധാനമായി ഒന്നുറങ്ങൂ..
ഒരു കാര്യം ഞാൻ ഉറപ്പിച്ച് പറയാം..ഈ കേസ് ഇത്ര വേഗത്തിൽ നടപടിയിലേക്ക് എത്തിയതിന് കാരണം മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളാണ്,അതിന് അവർ കേട്ട പഴി ചെറുതല്ല,Tam Rating കൂട്ടാൻ എന്ത് വൃത്തികേടും കാണിക്കും എന്ന് പോലും വിമർശനം കേട്ടു..ഏഷ്യാനെറ്റ് വിനുവും മാതൃഭൂമി വേണുവും കേൾക്കാത്ത അസഭ്യമില്ല,വ്യക്തി വിരോധമാണെന്നും പറഞ്ഞു പലരും .എന്നിട്ടും അവർ പിന്മാറാതെ നിന്നു..
പൊതുജനം പെൺകുട്ടിക്ക് വേണ്ടി പ്രാർത്ഥിച്ച്കൊണ്ടേയിരുന്നു..
സിനിമാലോകമോ?
എല്ലാം കണ്ടും കേട്ടും മൗനമായിരുന്നു..എനിക്കെന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയമായിരുന്നു ആ മൗനത്തിന് കാരണം.
തെളിവിന്റെ പേരിൽ
കോടതിയിൽ ഇനി ഇതെന്താവും എന്നതാണ് അടുത്ത വിഷയം...അത് നമുക്ക് കാത്തിരുന്ന് കാണാം.
സിനിമാലോകത്തെ ചുറ്റി വരിഞ്ഞിരിക്കുന്ന മാഫിയകളെ അകറ്റാൻ,
ശുദ്ധികലശം നടത്താൻ ഈ കേസ് ഒരു നിമിത്തമാകട്ടേ എന്ന് ഞാനാഗ്രഹിക്കുന്നു.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News