ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍; ജി മാധവന്‍നായര്‍

Update: 2018-06-04 23:39 GMT
Editor : Ubaid
ചാരക്കേസിന് പിന്നില്‍ കോണ്‍ഗ്രസിലെ തിരുത്തല്‍വാദികള്‍; ജി മാധവന്‍നായര്‍
Advertising

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ജി മാധവന്‍നായര്‍ ചാരക്കേസുമായി ബന്ധപ്പെട്ട് നിരധി ഗുരുതരമായ ആരോപണങ്ങളാണ് തന്‍റെ ആത്മകഥയില്‍ ഉന്നയിക്കുന്നത്.

ചാരക്കേസിലെ ഗൂഡാലോചനക്ക് പിന്നില്‍ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി ഗ്രൂപ്പായിരുന്നുവെന്ന് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍നായര്‍. ഡി.സി ബുക്സ് പുറത്തിറക്കുന്ന മാധവന്‍നായരുടെ ആത്മകഥയായ അഗ്നിപരീക്ഷകള‌ിലാണ് വിവാദമായേക്കാവുന്ന വെളിപ്പെടുത്തലുകള്‍ ഉള്ളത്. കെ.കരുണാകരെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാനുള്ള ഗൂഢലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണ് ചാരക്കേസെന്നും പുസ്തകത്തില്‍ പറയുന്നു.

Full View

ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് വിരമിച്ച ജി മാധവന്‍നായര്‍ ചാരക്കേസുമായി ബന്ധപ്പെട്ട് നിരധി ഗുരുതരമായ ആരോപണങ്ങളാണ് തന്‍റെ ആത്മകഥയില്‍ ഉന്നയിക്കുന്നത്. ചാരക്കേസിന് പിന്നില്‍ രണ്ട് പ്രധാനഗൂഡലക്ഷ്യങ്ങളുണ്ടായിരുന്നുവെന്നാണ് മാധവന്‍നായര്‍ ആരോപിക്കുന്നത്. ഒന്ന് ഐ.എസ്.ആര്‍.ഒയെ തകര്‍ക്കുക. രണ്ട്, മുഖ്യമന്ത്രിയായിരുന്ന കരുണാകരനെ താഴെയിറക്കുക. മകനായ കെ.മുരളീധരനെ പടിപടിയായി കരുണാകരന്‍ ഉയര്‍ത്തികൊണ്ട് വരുന്നതില്‍ അസഹിഷ്ണുതപൂണ്ട രണ്ടാംനിര നേതാക്കളാണ് ഇതിന് പിന്നില്‍. തിരുത്തല്‍വാദികളെന്ന് അറിയപ്പെട്ടിരുന്ന ഇവര്‍ മുരളീധരന്‍റെ വളര്‍ച്ച തടയാന്‍ കരുണാകരനെ ബലിയാടാക്കുകകയായിരിന്നു. ഇതിനാണ് കരുണാകരന്‍റെ വിശ്വസ്തനായ രമണ്‍ശ്രീവാസ്തവയെ കേസിലേക്ക് വലിച്ചിഴച്ചത്. ആന്‍റണിയുടെ വിശ്വസ്തനായിരുന്ന ചെറിയാന്‍ ഫിലിപ്പിന് ഇതിന്‍റെ എല്ലാ ഉള്ളറ രഹസ്യങ്ങളും അറിയാമെന്നും മാധവന്‍നായര്‍ ആത്മകഥയില്‍ പറയുന്നുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിമാത്യൂസിനെതിരേയും മാധവന്‍നായര്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. പലമൊഴികളും കേസ്ഡയറിയില്‍ ഉല്‍പ്പെടുത്തിയുരുന്നെങ്കില്‍ കേസിന്‍റെ ഗതി മാറിപ്പോയെനെന്ന് പറയുന്ന സിബിമാത്യൂസ് എന്ത്കൊണ്ടാണ് അത്രയും നിര്‍ണ്ണായകമായ മൊഴികള്‍ ഒഴിവാക്കിയതെന്ന് മാധവന്‍നായര്‍ ചോദിക്കുന്നു. തന്‍റെ പലപോരായ്മകളും തുറന്ന് സമ്മതിക്കുന്ന സിബി മാത്യൂസിനെ അഭിനന്ദിക്കുകയാണെന്നും, കേസ്സന്വേണത്തില്‍ ജാഗ്രത കാണിക്കാത്തയാളാണ് താനെന്ന് സിബിമാത്യൂസ് സമ്മതിച്ചിരുക്കുകയാണെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. ഡിസി ബുക്സാണ് മാധവന്‍നായരുടെ ആത്മകഥയായ അഗ്നിപരീക്ഷകള്‍ പുറത്തിറക്കുന്നത്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News