അഴിമതിക്കാരെ തൈലം പൂശി മുന്നണിയില്‍ കൊണ്ടുവരാന്‍ നോക്കേണ്ട: കാനം

Update: 2018-06-04 20:36 GMT
Editor : Sithara
അഴിമതിക്കാരെ തൈലം പൂശി മുന്നണിയില്‍ കൊണ്ടുവരാന്‍ നോക്കേണ്ട: കാനം
Advertising

കെ എം മാണിയെ എല്‍ഡിഎഫില്‍ എടുക്കാനുള്ള ആലോചനകള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

കെ എം മാണിയെ എല്‍ഡിഎഫില്‍ എടുക്കാനുള്ള ആലോചനകള്‍ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. അഴിമതിക്കാരെ തൈലംപൂശി മുന്നണിയില്‍ കൊണ്ടുവരാന്‍ ആരും നോക്കേണ്ടെന്ന് ആലപ്പുഴ കഞ്ഞിക്കുഴിയില്‍ നടന്ന പൊതുയോഗത്തില്‍ കാനം രാജേന്ദ്രന്‍ പറഞ്ഞു. മുന്നണിയിലേക്ക് വരാന്‍ റെഡിയാണ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ സ്വീകരിക്കാന്‍ സിപിഐ തയാറല്ലെന്നും കാനം വ്യക്തമാക്കി.

Full View

കെ എം മാണിയുടെ എല്‍ഡിഎഫ് മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് സിപിഎം കോട്ടയം ജില്ലാസമ്മേളനം വഴിയൊരുക്കിയ സാഹചര്യത്തിലാണ് മാണിയുടെ രംഗപ്രവേശത്തെ എതിര്‍ത്ത് കാനം രാജേന്ദ്രന്‍ രംഗത്ത് എത്തിയത്. നാട്ടിലുള്ള എല്ലാവരെയും കൂട്ടി മുന്നണി വിപുലീകരിക്കേണ്ടതില്ല. മുന്നണി വിട്ടുപോയവര്‍ തിരികെ വന്നാല്‍ സ്വീകരിക്കാം. അല്ലാതെ വരാന്‍ തയ്യാറാണ് എന്ന് ആരെങ്കിലുമൊക്കെ പറഞ്ഞാല്‍ സ്വീകരിക്കേണ്ടതില്ല. അഴിമതിക്കാരെ തൈലം പൂശിക്കൊണ്ടുവരാന്‍ ആരും നോക്കേണ്ടെന്നും കാനം സിപിഎമ്മിന്റെ പേര് പരാമര്‍ശിക്കാതെ പറഞ്ഞു.

സിപിഐ കഞ്ഞിക്കുഴി ലോക്കല്‍ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യോഗത്തില്‍ സിപിഎം മുന്‍ നേതാവ് ടി കെ പളനിയെ സിപിഐയിലേക്ക് കാനം രാജേന്ദ്രന്‍ സ്വീകരിച്ചു. ശരിയുടെ രാഷ്ട്രീയം അംഗീകരിച്ച് സിപിഐയിലേക്ക് ഒഴികിയെത്തുന്നവരെ ചിറകെട്ടി തടയാനുള്ള ശ്രമം നിലനില്‍ക്കില്ലെന്നും കാനം വ്യക്തമാക്കി. സിപിഐയെ ദുര്‍ബലമാക്കി എല്‍ഡിഎഫ് ശക്തിപ്പെടുത്താമെന്ന ചിന്ത സിപിഎമ്മിന് വേണ്ടെന്നും കാനം തുറന്നടിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News