സ്നേഹവും ശുശ്രൂഷയും സിനിമയില്‍ മാത്രം; സുഡാനി വിഷയത്തില്‍ പ്രതികരണവുമായി തോമസ് ഐസക്

Update: 2018-06-04 23:22 GMT
Editor : Jaisy
സ്നേഹവും ശുശ്രൂഷയും സിനിമയില്‍ മാത്രം; സുഡാനി വിഷയത്തില്‍ പ്രതികരണവുമായി തോമസ് ഐസക്
Advertising

ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ

സുഡാനി ഫ്രം നൈജീരിയ സിനിമയിലെ വേതന വിവാദത്തെക്കുറിച്ചുള്ള വിഷയത്തില്‍ പ്രതികരണവുമായി ഡോ.ടി.എം തോമസ് ഐസക്. സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്നേഹവും സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് മനസിലാവുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. തീര്‍പ്പ്‌ കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് സാമുവല്‍ റോബിന്‍സണ്‍ തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സുഡാനി ഫ്രം നൈജീരിയ കണ്ടു. ഇപ്പോഴാണ് മന്ത്രി ജലീല്‍ ഈ സിനിമ കാണണമെന്ന് ഇത്ര നിര്‍ബന്ധിച്ചതിന്റെ കാരണം മനസ്സിലായത്. മലപ്പുറത്തെ ഗ്രാമീണ നന്മകള്‍ മനസ്സ് നിറഞ്ഞു കണ്ടു. സുഡാനിയെ തങ്ങളുടെ വീടിന്റെ ഭാഗമാക്കാന്‍ ആ ഗ്രാമീണ കുടുംബങ്ങള്‍ക്ക് നിറമോ മതമോ ഒന്നും തടസമായില്ല. ഫുട്ബോള്‍ കളിക്കാരന്‍ സാമുവലിന് നല്‍കിയ ശുശ്രൂഷയും സ്നേഹവും പിന്നെ അവസാനം വിടവാങ്ങല്‍ വേളയില്‍ നല്‍കിയ കമ്മലും വാച്ചുമൊന്നും ഒരു കരാറിന്റെയും ഭാഗമായിരുന്നില്ല. പക്ഷെ ഇതൊക്കെ സിനിമയിലേ ഉണ്ടായുള്ളൂ, സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് സാമുവലിന്റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാവുന്നത്. തീര്‍പ്പ്‌ കല്‍പ്പിക്കണമെങ്കില്‍ നൈജീരിയക്കാരന്‍ നടനുമായി ഉണ്ടാക്കിയ കരാര്‍ മാത്രമല്ല മറ്റുള്ള നടന്മാരുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ കുറിച്ച് കൂടി അറിയണം. ഏതായാലും സിനിമ ഗംഭീര വിജയം നേടിയ സ്ഥിതിക്ക് പരാതികള്‍ പരിഹരിക്കപ്പെടും എന്ന് കരുതട്ടെ.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News