തൃശൂരില്‍ ക്വാറിയിലെ വെള്ളക്കെട്ടില്‍ നാല് പേര്‍ മുങ്ങിമരിച്ചു
ക്വാറിയിലെ വെള്ളക്കെട്ടില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.
തൃശൂർ കുന്ദംകുളത്ത് അമ്മയും മകളും ഉൾപ്പെടെ നാല് പേർ മുങ്ങിമരിച്ചു. ക്വാറിയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ പെട്ടത്.
കുന്ദംകുളം അന്നൂർ കുന്നിലെ പാറമടയിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയവരാണ് അപകടത്തിൽ പെട്ടത്. അന്നൂർ സ്വദേശി സീത, മകൾ പ്രതിക, അയൽവാസി സന, ബന്ധു ഹാഫിസ് എന്നിവരാണ് മരിച്ചത്. സനയുടെ വീട്ടിൽ വിരുന്നെത്തിയതായിരുന്നു ചേലക്കര സ്വദേശിയായ ഹാഫിസ് എന്ന എട്ട് വയസ്സുകാരൻ.
സീത കുളിക്കാൻ പോയപ്പോൾ മകൾ പ്രതികയും പ്രതികയുടെ സുഹൃത്തുക്കളായ സനയും ഹാഫിസും കൂടെ പോവുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും ഇവരെ കാണാതായതിനെ തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്നു തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പൊലീസും ഫയർ ഫോഴ്‌സും എത്തിയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.