കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞു; ഇന്ധനവില കൂട്ടി
Update: 2018-06-04 17:34 GMT
തിരുവനന്തപുരത്ത് 78.85 ആണ് പെട്രോളിന്റെ ഇന്നത്തെ വില
കര്‍ണ്ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇന്ധന വില വര്‍ദ്ധിപ്പിച്ച് എണ്ണക്കമ്പനികള്‍. 20 ദിവസത്തിന് ശേഷമാണ് ഇന്ധനവില വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയും വര്‍ധിച്ചു. മറ്റു ജില്ലകളിലും വിലവര്‍ധനവുണ്ടായി.
തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോള്‍ വില 78 രൂപ 81 പൈസയാണ്. ഇന്നലെ 78.61 ആയിരുന്നു വില. 24 പൈസയുടെ വര്‍ധവ്. ഡീസല്‍ 71.49 ല്‍ നിന്ന് 29 പൈസ് കൂടി 71.78 ആയി. കഴിഞ്ഞ ഏപ്രില്‍ 24 ന് ശേഷം ഇന്നാദ്യമായാണ് വില വര്‍ധിക്കുന്നത്. വിലവര്‍ധനവില്‍ ജനങ്ങളില്‍ രോഷം പ്രകടമാണ്. ഓട്ടോറിക്ഷാക്കാരും നിസ്സഹായവസ്ഥയിലാണ്. കൊച്ചി, കോഴിക്കോട് തുടങ്ങി മിക്ക ജില്ലകളിലും ഇന്ധനവില വര്‍ധിച്ചു.