സ്‌പോണ്‍സര്‍മാര്‍ വഞ്ചിച്ചു; ബെക്ക് സാഹസികന്‍ രാജസ്ഥാനില്‍ കുടുങ്ങി
100 സിസി ബൈക്കില്‍ കൊല്ലത്തുനിന്നും ഇന്ത്യ പര്യടനത്തിന് പോയ സാഹസികനെ സ്‌പോണ്‍സര്‍മാര്‍ വഞ്ചിച്ചതായി പരാതി.
100 സിസി ബൈക്കില്‍ കൊല്ലത്തുനിന്നും ഇന്ത്യ പര്യടനത്തിന് പോയ സാഹസികനെ സ്‌പോണ്‍സര്‍മാര്‍ വഞ്ചിച്ചതായി പരാതി. കൊല്ലം അഞ്ചാലം മൂട് സ്വദേശി സെമണ്‍ പീറ്ററാണ് സ്‌പോണ്‍സര്‍മാര്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് ദൌത്യം പാതി വഴിയില്‍ ഉപേക്ഷിച്ച് രാജസ്ഥാനില്‍ കുടുങ്ങിയിരിക്കുന്നത്. ഒരു വര്‍ഷം മുന്‍പാണ് അഞ്ചാലംമൂട് നിന്നും സൈമണ്‍ യാത്ര ആരംഭിച്ചത്.
കഴിഞ്ഞ വര്‍ഷം മെയ് 30 നാണ് അഞ്ചാലുംമൂട് സ്വദേശിയായ സൈമണ്‍ പീറ്റര്‍ 100 സിസി ബൈക്കില്‍ തന്റെ ഇന്ത്യാ പര്യടനം ആരംഭിച്ചത. ഇന്ത്യയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്ന് പോകുന്ന യാത്ര രണ്ട് ലക്ഷം കിലോമീറ്റര്‍ പിന്നിട്ട് കശ്മീരില്‍ അവസാനിപ്പിക്കാനായിരുന്നു തീരുമാനം. ബൈക്ക് നിര്‍മ്മാതാക്കാളായ കമ്പനിയാണ് ഇതിനായി സൈമണിന് സ്‌പോണ്‍സര്‍ഷിപ്പ് പ്രഖ്യാപിച്ചത്. എന്നാല്‍ യാത്രയ്ക്കായി കമ്പനി സൈമണ് നല്‍കിയ മോഡല്‍ നിര്‍ത്തിയതോടെ സ്‌പോണ്‍സര്‍ഷിപ്പും പിന്‍വലിച്ചെന്നാണ് സൈമണ്‍ പറയുന്നത്. ഇതോടെ രാജസ്ഥാനില്‍ വെച്ച് സൈമണിന്റെ യാത്ര അവസാനിച്ചിരിക്കുകയാണ്.
ഏറെ കഷ്ടതകള്‍ താണ്ടിയാണ് സൈമണ്‍ രാജസ്ഥാന്‍ വരെയത്തിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും വെച്ച് രണ്ട് തവണ ബൈക്ക് അപകടത്തില്‍പെട്ടിരുന്നു. ഒരു തവണ ഒരു മാസത്തിലധികം ചികിത്സയില്‍ കഴിയേണ്ടി വരികയും ചെയ്തു. നാട്ടില്‍ ഉണ്ടായിരുന്ന ജോലി കൂടി യാത്രക്കായി ഉപേക്ഷിച്ചതിനാല്‍ ഇനി എന്ത് ചെയ്യണമെന്നറിയാതെ കഴിയുകയാണ് സൈമണ്‍.