ഡിഫ്‍തീരിയ: മലപ്പുറത്ത് വേണ്ടത്ര ജീവനക്കാരും ആരോഗ്യകേന്ദ്രങ്ങളുമില്ല

Update: 2018-06-04 14:30 GMT
ഡിഫ്‍തീരിയ: മലപ്പുറത്ത് വേണ്ടത്ര ജീവനക്കാരും ആരോഗ്യകേന്ദ്രങ്ങളുമില്ല
Advertising

ഡിഫ്തീരിയ പടരുന്ന ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള മീഡിയവണ്‍ അന്വേഷണം തുടരുന്നു.

Full View

മലപ്പുറം ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ജനസംഖ്യാനുപാതികമായി ജീവനക്കാരും ആരോഗ്യ കേന്ദ്രങ്ങളുമില്ല. 46 ലക്ഷത്തോളം ജനസംഖ്യയുള്ള മലപ്പുറം ജില്ലയില്‍ സാംക്രമിക രോഗങ്ങള്‍തടയാന്‍ 589 ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരാണ് ഉള്ളത്. വേണ്ടത്ര പൊതുജനാരോഗ്യ കേന്ദ്രങ്ങളും ജില്ലയിലില്ല. ഡിഫ്തീരിയ പടരുന്ന ജില്ലയിലെ ആരോഗ്യമേഖലയെ കുറിച്ചുള്ള മീഡിയവണ്‍ അന്വേഷണം തുടരുന്നു.

അയ്യായിരം പേര്‍ക്ക് ഒരു പൊതുജനാരോഗ്യ കേന്ദ്രവും ഒരു ജൂനിയര്‍ പബ്ലിക് നഴ്സും എന്ന അനുപാതം ആരോഗ്യവകുപ്പ് മലപ്പുറം ജില്ലയില്‍ ഇതുവരെ നടപ്പാക്കിയിട്ടില്ല. തെക്കന്‍ ജില്ലകളില്‍ മുവായിരം പേര്‍ക്ക് ഒരു നഴ്സുള്ളപ്പോള്‍ മലപ്പുറത്ത് ഏഴായിരം മുതല്‍ പതിനയ്യായിരം പേര്‍ക്ക് ഒരു നഴ്സുമാര്‍ മാത്രമാണുള്ളത്.

ജില്ലയില്‍ ആകെയുള്ളത് 589 നഴ്സുമാര്‍. നൂറോളം ഒഴിവുകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും നികത്താന്‍ ആരോഗ്യവകുപ്പ് നടപടിയെടുത്തില്ല. ഡിഫ്ത്തീരിയ കേസുകള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ താല്‍കാലിക നിയമനം മാത്രമാണ് നടത്തിയത്.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് ഡിഫ്ത്തീരിയ പിടിപെട്ട കൊണ്ടോട്ടി ഹെല്‍ത്ത് ബ്ലോക്കിലെ സ്ഥിതി പരിശോധിച്ചാല്‍ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തത വ്യക്തമാണ്. അറുപതിനായിരം പേര്‍ക്ക് ഇവിടെ അ‍ഞ്ച് ജൂനിയര്‍ നഴ്സുമാരാണുള്ളത്. രണ്ട് താല്‍കാലിക നഴ്സുമാര്‍, ഒരു സ്ഥിരം നഴ്സ്. ബാക്കി രണ്ട് തസ്തിക വര്‍ഷങ്ങളായി ഒഴിഞ്ഞുകിടക്കുന്നു.

Tags:    

Similar News