റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍

Update: 2018-06-05 06:16 GMT
Editor : Subin
റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രിയെ അറിയിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍
Advertising

ഭക്ഷ്യസുരക്ഷയുടെ പേരുപറഞ്ഞ് കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തിന്റെ അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നാണ് വ്യാപാരികളുടെ പരാതി.

റേഷന്‍ വ്യാപാരികളുടെ ആവശ്യങ്ങള്‍ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാനുമായുള്ള കൂടിക്കാഴ്ചയില്‍ ഉന്നയിക്കുമെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍. വ്യാപാരികളുടെ ആവശ്യം ന്യായമാണ്. കേരളത്തിലെ പൊതുവിതരണ സംവിധാനത്തെ സമരത്തിലേക്ക് എത്തിക്കാതെ സംരക്ഷിക്കുമെന്നും മന്ത്രി പി തിലോത്തമന്‍ മീഡിയവണിനോട് പറഞ്ഞു.

ഭക്ഷ്യസുരക്ഷയുടെ പേരുപറഞ്ഞ് കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാനത്തിന്റെ അരി വിഹിതം കേന്ദ്രസര്‍ക്കാര്‍ വന്‍തോതില്‍ വെട്ടിക്കുറച്ചുവെന്നാണ് വ്യാപാരികളുടെ പരാതി. ഭീമമായ നഷ്ടം സഹിച്ച് റേഷന്‍ വിതരണം ചെയ്യുന്ന റേഷന്‍ വ്യാപാരികളെ രക്ഷിക്കണമെന്നാണ് വ്യാപാരികളുടെ പ്രധാന ആവശ്യം. കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ച എപിഎല്‍ അരിയുടെയും മണ്ണെണ്ണയുടെയും ക്വാട്ട പുനസ്ഥാപിക്കുക, സൗജന്യ റേഷന്‍ നല്‍കിയ ഇനത്തില്‍ നല്‍കാനുള്ള കമ്മീഷന്‍ കുടിശിക വിതരണം ചെയ്യുക, റേഷന്‍ വ്യാപാരികളുടെ മിനിമം വേതനം ഉറപ്പാക്കി റേഷന്‍ വിതരണം സുതാര്യമാക്കുക, തുടങ്ങി നിരവധി ആവശ്യങ്ങളാണ് റേഷന്‍ വ്യാപാരികള്‍ മുന്നോട്ടുവെക്കുന്നത്. ഇതിന്റെ ഭാഗമായി ഇന്ന് വ്യാപാരികള്‍ സൂചനാസമരം നടത്തുകയാണ്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News