വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിലെ ഗവണ്‍മെന്റ് കോളേജ് അസൌകര്യങ്ങളുടെ നടുവില്‍

Update: 2018-06-05 13:08 GMT
വിദ്യാഭ്യാസ മന്ത്രിയുടെ നാട്ടിലെ ഗവണ്‍മെന്റ് കോളേജ് അസൌകര്യങ്ങളുടെ നടുവില്‍
Advertising

ഒല്ലൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ് പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും അസൌകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്നത്.

Full View

വിദ്യാഭ്യാസ മന്ത്രിയുടെ ജില്ലയില്‍ യാതൊരു സൌകര്യങ്ങളുമില്ലാതെ ഒരു സര്‍ക്കാര്‍ കോളേജ്. ഒല്ലൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജാണ് പ്രവര്‍ത്തനം തുടങ്ങി മൂന്ന് വര്‍ഷമായിട്ടും അസൌകര്യങ്ങളുടെ നടുവില്‍ പ്രവര്‍ത്തിക്കുന്നത്.

ഗുരുകുല സമ്പ്രദായമൊന്നുമല്ല. ആവശ്യത്തിന് ക്ലാസ് മുറിയോ, ഉള്ള മുറികളില്‍ വൈദ്യുതിയോ ഇല്ലാത്തത് കൊണ്ടാണ് വിദ്യാര്‍ത്ഥികല്‍ പുറത്തിരുന്ന് പഠിക്കുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ ഒരു കോളജ് എന്ന പദ്ധതിയുടെ ഭാഗമായി 2014ലാണ് ഒല്ലൂരില്‍ ഗവണ്‍മെന്റ് കോളജ് ആരംഭിച്ചത്. സ്ഥലവും കെട്ടിടവും എംഎല്‍എ കണ്ടെത്തണം എന്ന നിബന്ധനയോടെയായിരുന്നു കോളജുകള്‍ അനുവദിച്ചിരുന്നത്.

എന്നാല്‍ ഇവിടെ ആദ്യ ബാച്ച് പുറത്തിറങ്ങാറായിട്ടും പഠനം വാടക കെട്ടിടത്തില്‍ തന്നെ. 300 കുട്ടികള്‍ക്ക് 12 ക്ലാസ് റൂം വേണ്ടിടത്ത് ആകെയുള്ളത് 6 മുറികള്‍‍. തൊട്ടടുത്ത ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ഓഡിറ്റോറിയത്തിലും സ്റ്റേജിലുമെല്ലാമാണ് ഇപ്പോള്‍ മറ്റ് ക്ലാസ് മുറികളാക്കിയിരിക്കുന്നത്‍. അവിടെ എന്തെങ്കിലും പരിപാടികള്‍ ഉണ്ടെങ്കില്‍ അന്ന് അവധി.

സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തത് കൊണ്ട് യുജിസിയുടെ അംഗീകാരവുമില്ല.

Tags:    

Similar News