തിങ്കളാഴ്ച കേരളത്തില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍
സഹകരണ മേഖലയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബാങ്കുകളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി.
നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ചഹര്‍ത്താലാചരിക്കാന്‍ എല്‍ഡിഎഫ് തീരുമാനം. ബാങ്കുകളേയും അവശ്യസേവനങ്ങളെയും ഹര്‍ത്താലില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. യുഡിഎഫ് എംഎല്‍മാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യും. നോട്ട് അസാധുവാക്കിയ കേന്ദ്രനീക്കത്തിനെതിരെയും, പ്രധാനമന്ത്രിയെ കാണാന്‍ സര്‍വ്വകക്ഷി സംഘത്തിന് അനുമതി നിഷേധിച്ചതിലും പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍ ബാങ്കുകളെയും അവശ്യസേവനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.
ദുരിതത്തിലായ ജനങ്ങളെ വീണ്ടും ദുരിതത്തിലാക്കുന്ന ഹര്‍ത്താല്‍ ഒഴിവാക്കാമായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പ്രതികരിച്ചു. ഹര്ത്താലിനെ പിന്തുണക്കുന്നില്ലെങ്കിലും യുഡിഎഫ് എംഎല്‍എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്യും