രാജകീയ കലാലയത്തിന്റെ രാഷ്ട്രീയ പാരമ്പര്യം

Update: 2018-06-05 08:01 GMT
Editor : admin
രാജകീയ കലാലയത്തിന്റെ രാഷ്ട്രീയ പാരമ്പര്യം
Advertising

തെരഞ്ഞെടുപ്പുകള്‍ ഈ കലാലയത്തിന് ആവേശമാണ്

കേരള രാഷ്ട്രീയത്തിലെ പ്രമുഖരായ പല നേതാക്കളുടെയും പൊതു ജീവിതം തുടങ്ങുന്നത് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നാണ്. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ ഉയര്‍ന്നുവന്ന നേതാക്കള്‍ അന്ന് ക്യാമ്പസിനുള്ളില്‍‌ നയിച്ച സമര കഥകളാണ് ഇവിടുത്തെ കലാലയ രാഷ്ട്രീയത്തെ സജീമാക്കുന്നത്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പുകള്‍ ഈ കലാലയത്തിന് ആവേശമാണ്.

1960കള്‍ക്ക് മുന്‍പാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ പേരെടുത്ത ഏ.കെ ആന്റണിയും അന്ന് എം.കെ വീന്ദ്രനായിരുന്ന വയലാര്‍ രവിയും ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളായെത്തുന്നത്.രണ്ടു പേരും കലാലയ രാഷ്ടീയത്തിലെ സജീവ സാന്നിധ്യമായിരുന്നു. സുഹൃത്തുക്കളും പിന്നീട് സഹപ്രവര്‍ത്തകരുമൊക്കെയായി ഇരുവരും.ഇതിനിടയില്‍ കലാലയത്തില്‍ നിന്ന് തന്നെയാണ് വയലാര്‍ രവി ജീവിത സഖിയെ കണ്ടെത്തിയതും മേഴ്സി രവിയുമായുള്ള പ്രണയകഥയിലും കലാലയം നിറസാന്നിധ്യമാണ്.

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം വിദ്യാര്‍ഥിയായെത്തിയ തോമസ് ഐസകും കോളേജിലെ യൂണിയന്‍ ഭാരവാഹിയായാണ് പൊതു പ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്നും കലാലയ രാഷ്ട്രീയത്തിന് ചൂടും ചൂരും പകരുന്നത് ഈ നേതാക്കളുടെ ക്യാമ്പസ് ജീവിതമാണ്. രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ പേരെടുത്ത മറ്റ് പലരും ഈ കലാലയത്തിന്റെ സംഭാവനകളാണ്. മിക്ക തെരഞ്ഞെടുപ്പുകളിലും കോളേജിലെ ഏതെങ്കിലുമൊരു പൂര്‍വ്വ വിദ്യാര്‍ഥി മത്സരരംഗത്തുണ്ടാവുമെന്നതും കലാലയത്തിന് അഭിമാനം പകരുന്ന വസ്തുതയാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News