അക്വാപോണിക്‍സ് കൃഷി പ്രചരിപ്പിച്ച് മത്സ്യ കര്‍ഷക സംഘം

Update: 2018-06-05 06:15 GMT
Editor : Ubaid
അക്വാപോണിക്‍സ് കൃഷി പ്രചരിപ്പിച്ച് മത്സ്യ കര്‍ഷക സംഘം
Advertising

ടാങ്കില്‍ വളരുന്ന മത്സ്യങ്ങളുടെ കാഷ്ടം കലര്‍ന്ന വെള്ളമാണ് മെറ്റല്‍ നിരത്തി സജ്ജീകരിച്ച ബെഡ്ഡില്‍ വളരുന്ന ചെടികളുടെ വളം

Full View

അക്വാപോണിക്‍സ് കൃഷി രീതിയുടെ പ്രചരണത്തിനായി പ്രവര്‍ത്തിക്കുകയാണ് പത്തനംതിട്ട ജില്ലാ അലങ്കാര മത്സ്യ കര്‍ഷക സംഘം. കുറഞ്ഞ സ്ഥലത്ത് പരിമിതമായ വിഭവങ്ങള്‍ ഉപയോഗിച്ച് ജൈവപച്ചക്കറിയും മത്സ്യവും ഒരേ പോലെ കൃഷിചെയ്യാമെന്നതാണ് അക്വാപോണിക്‍സിന്റെ പ്രത്യേകത.

ഈ കാണുന്നതാണ് ഒരു അക്വാപോണിക്‍സ് കൃഷിഇടം. ടാങ്കില്‍ വളരുന്ന മത്സ്യങ്ങളുടെ കാഷ്ടം കലര്‍ന്ന വെള്ളമാണ് മെറ്റല്‍ നിരത്തി സജ്ജീകരിച്ച ബെഡ്ഡില്‍ വളരുന്ന ചെടികളുടെ വളം. ചെറിയ മോട്ടോര്‍ വഴി വെള്ളം പമ്പ് ചെയ്ത് ചെടികള്‍ക്ക് നല്‍കും. ശുദ്ധീകരിക്കപ്പെടുന്ന ജലം തിരികെ ടാങ്കിലെത്തും. മുടക്കുമുതല്‍ കഴിഞ്ഞാല്‍ മത്സ്യങ്ങള്‍ക്ക് നല്‍കുന്ന തീറ്റയാണ് ഏകചിലവ്. വെള്ളം ആവര്‍ത്തിച്ച് ഉപയോഗിക്കുകയും ചെയ്യാം. പരിപാലന ചെലവില്ല. ഈ കൃഷി രീതി ജനങ്ങളിലെത്തിക്കുന്നതിനാണ് പത്തനംതിട്ട ജില്ല അലങ്കാര മത്സ്യ കര്‍ഷക സംഘത്തിന്റെ പ്രവര്‍ത്തനം.

പഠന ക്ലാസുകളില്‍ ഈ രംഗത്തേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സൌജന്യപരിശീലനമാണ് നല്‍കുന്നത്. കൃഷി ഇടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും അവസരമുണ്ട്. ഫിഷറീസ് വകുപ്പില്‍ നിന്നും വിരമിച്ചവരും കര്‍ഷകരും അടങ്ങുന്നവരാണ് ഈ സംഘത്തിലെ അംഗങ്ങള്‍.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News