മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ല: ജി സുധാകരന്‍
ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടിയുമായി യോജിക്കാമെന്നതാണ് പാര്‍ട്ടി ലൈനെന്ന് ജി സുധാകരന്‍
കെ എം മാണിയുമായി കൂട്ടുകൂടുന്നതില്‍ തെറ്റില്ലെന്ന് മന്ത്രി ജി സുധാകരന്‍. ബൂര്‍ഷ്വാ ജനാധിപത്യ പാര്‍ട്ടികളുമായി യോജിക്കാമെന്നതാണ് പാര്‍ട്ടി ലൈന്‍. മാണി ഗ്രൂപ്പിന്‍റെ കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ല. വിഎസിന്‍റേത് സ്വതന്ത്ര അഭിപ്രായമാണെന്നും ജി സുധാകരന്‍ മീഡിയവണ്‍ വ്യൂപോയിന്‍റില്‍ പറഞ്ഞു.
ഡിജിപി സെന്‍കുമാറിനെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ജി സുധാകരന്‍ പറഞ്ഞു. സെന്‍കുമാര്‍ യുഡിഎഫിനെ സഹായിച്ചെന്ന ആക്ഷേപം ഇപ്പോഴും നിലനില്‍ക്കുന്നു. പുനര്‍നിയമനം സങ്കീര്‍ണമാക്കിയത് സെന്‍കുമാര്‍ തന്നെയാണെന്നും സുധാകരന്‍ പറഞ്ഞു.
കിഫ്ബിയെ തള്ളിപ്പറഞ്ഞിട്ടില്ല. വാര്‍ത്ത വളച്ചൊടിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയിക്കുന്നതായും സുധാകരന്‍ പറഞ്ഞു.