ഇന്ന് ലോക മാതൃദിനം
പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്.
മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. ലോകമെങ്ങും വിവിധ പരിപാടികളാണ് ഈ ദിനത്തില്‍ സംഘടിപ്പിക്കുന്നത്.
സ്‌നേഹം, ക്ഷമ, കരുണ, ത്യാഗം, സഹനം തുടങ്ങിയ പദങ്ങള്‍ക്കെല്ലാം കൂടി ഒരു വാക്ക് അതാണ് അമ്മ. അമ്മയുടെ കരുതലിന് മുന്നില്‍ ഇന്ന് ലോകം ഒന്നു ചേരുകയാണ്. നിസ്വാര്‍ഥമായ സ്‌നേഹം പകരാന്‍ കഴിയുന്ന ഒരേ ഒരാള്‍. അമ്മയുടെ സ്‌നേഹത്തെ ഓര്‍ക്കാന്‍ ഒരു ദിവസം ആവശ്യമില്ലെങ്കിലും കാലങ്ങളായി നാം മാതൃദിനം ആഘോഷിക്കുന്നുണ്ട്.
പുരാത ഗ്രീക്കിലെ ദേവമാതാവായ റിയോയോടുള്ള ആദര സൂചകമായാണ് മാതൃദിനം ആഘോഷിച്ചു തുടങ്ങിയത്. പിന്നീട് അത് ആഗോള സംസ്‌കാരിത്തിന്റെ ഭാഗമായി മാറി. സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത ഈ കാലത്ത്, റോഡിലും വീടിലും ജോലിസ്ഥലത്തും എല്ലാം പ്രായഭേദമെന്യേ അവര്‍ ആക്രമിക്കപ്പെടുന്‌പോള്‍ ഇത്തരം ആഘോഷങ്ങളുടെ പ്രസക്തിപോലും ചോദ്യം ചെയ്യപ്പെടുകയാണ്. വാണിജ്യ സംസ്‌കാരത്തിന്റെ ഭാഗമായി നിലകൊള്ളുമ്പോള്‍ നിര്‍ബന്ധപൂര്‍വം ചില കെട്ടുകാഴ്ചകളിലേക്ക് ഇറങ്ങിത്തിരിക്കേണ്ടതായി വരും.
എങ്കിലും ഈയൊരു ദിവസമെങ്കിലും നമുക്ക് അവരെ മാനിക്കാം. കൈപ്പിടിച്ച് നടത്തിയ, അറിവ് പകര്‍ന്ന് നല്‍കിയ വേദനയിലും പുഞ്ചിരിക്കുന്ന ആ മുഖം സ്‌നേഹത്തോടെ നമുക്ക് ഓര്‍ക്കാം.