മിഠായിത്തെരുവ് നവീകരണം ഈ മാസം പകുതിയോടെ പൂര്‍ത്തിയാകും
. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതയും നിര്‍മിക്കും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറീലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നടപ്പാത.
കോഴിക്കോട് മിഠായിത്തെരുവ് നവീകരണം ഈ മാസം പകുതിയോടെ പൂര്‍ത്തിയാവുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ്. ഓണത്തിന് മുന്പ് മിഠായിത്തെരുവിലൂടെയുള്ള പാത പൊതുജനങ്ങ ധ0പള്‍ക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. മിഠായിത്തെരുവില്‍ ഏറെ ആവശ്യമുയരുന്ന ശുചിമുറി സംവിധാനം ഒരുക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ജില്ലാ കളക്ടര്‍ നവീകരണ പ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തി. ഓണത്തിന് മുമ്പ് തന്നെ നവീകരിച്ച മിഠായിത്തെരുവിന്റെ ഉദ്ഘാടനം നടത്താനാണ് തീരുമാനം. മിഠായിത്തെരുവിലൂടെയുളള പാതയുടെ നവീകരണം അവസാന ഘട്ടത്തിലാണ്. കാല്‍നടയാത്രക്കാര്‍ക്ക് പ്രത്യേക നടപ്പാതയും നിര്‍മിക്കും. ഭിന്നശേഷിക്കാര്‍ക്ക് വീല്‍ചെയറീലൂടെ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലായിരിക്കും നടപ്പാത. നവീകരണത്തിന്റെ ഭാഗമായി പൊതു സ്വകാര്യ പങ്കാളിത്തതോടെ വഴിവിളക്കുകള്‍ സ്ഥാപിക്കും. ഇതിനായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
നാല് കോടി രൂപ ചെലവാണ് നവീകരണത്തിന് പ്രതീക്ഷിക്കുന്നത്. മിഠായിത്തെരുവിന്റെ സൗന്ദര്യത്തിനപ്പുറം സുരക്ഷാ ക്രമീകരണങ്ങള്‍ക്കായിരിക്കും കൂടുതല്‍ ഊന്നല്‍ നല്‍കുക.