വയനാട്ടിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാഭരണകൂടം

Update: 2018-06-05 03:33 GMT
Editor : Subin
വയനാട്ടിലെ ആദിവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാഭരണകൂടം
Advertising

എല്ലാ ആഴ്ചയും ഒരു കോളനിയെങ്കിലും നേരിട്ട് സന്ദര്‍ശിക്കുമെന്നും ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി.

വയനാട്ടിലെ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ആദിവാസികളുമായി ചര്‍ച്ച നടത്തി. ജില്ലാ കളക്ടര്‍ എസ്.സുഹാസ് ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട ഊരുമൂപ്പന്മാരുമായാണ് ചര്‍ച്ച നടത്തിയത്. ഭവന നിര്‍മ്മാണ പദ്ധതികളിലെ ക്രമക്കേടുകള്‍, കുടിവെള്ള പ്രശ്‌നം എന്നിവയാണ് ഊരു മൂപ്പന്മാര്‍ മുഖ്യമായും ഉന്നയിച്ചത്.

Full View

വയനാട്ടിലെ ആദിവാസി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടിയാണ് ജില്ലാ കളക്ടര്‍ ഊരു മൂപ്പന്മാരെ കൂടിക്കാഴ്ചയ്ക്കു വിളിച്ചത്. കോളനികളില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കളക്ടര്‍ ചോദിച്ചറിഞ്ഞു. വീടു നിര്‍മാണത്തിന് നിരവധി പദ്ധതികളുണ്ടായിട്ടും അവ ഫലപ്രാപ്തിയിലെത്തുന്നില്ലെന്ന് ആദിവാസികള്‍ കളക്ടറെ ഉണര്‍ത്തി. കുടിവെള്ള പ്രശ്‌നം, ശൗചാലയങ്ങളുടെ അഭാവം തുടങ്ങിയവയും പലരും ഉന്നയിച്ചു.മാധ്യമപ്രവര്‍ത്തകരില്‍ നിന്നും കളക്ടര്‍ വിവരങ്ങള്‍ തേടി. ജില്ലയിലെ ആദിവാസി വീടുകളുടെ പണിപൂര്‍ത്തിയാക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കളക്ടര്‍ എസ്.സുഹാസ് അറിയിച്ചു.

എല്ലാ ആഴ്ചയും ഒരു കോളനിയെങ്കിലും നേരിട്ട് സന്ദര്‍ശിക്കുമെന്നും ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കി. കളക്ടര്‍ക്കൊപ്പം സദ്യയുമുണ്ടാണ് ഊരു മൂപ്പന്മാര്‍ മടങ്ങിയത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News