ചികിത്സക്ക് വന്‍തുക ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം: കോഴിക്കോട് മെഡിക്കല്‍ കോളജ്

Update: 2018-06-05 11:38 GMT
Editor : Sithara
ചികിത്സക്ക് വന്‍തുക ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതം: കോഴിക്കോട് മെഡിക്കല്‍ കോളജ്
Advertising

അട‌ിയന്തര ചികിത്സ നടത്തണമെങ്കില്‍ എഴുപതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു രോഗിയുടെ ബന്ധുക്കളുടെ പരാതി.

കാലിന് വെട്ടേറ്റ തമിഴ്നാട് സ്വദേശിയുടെ ചികിത്സക്ക് വന്‍തുക ആവശ്യപ്പെട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ആവശ്യമായ ചികിത്സ നല്‍കുകയും ശസ്ത്രക്രിയ നടത്താനുള്ള ക്രമീകരണങ്ങള്‍ ഒരുക്കുകയും ചെയ്തിരുന്നു. അട‌ിയന്തര ചികിത്സ നടത്തണമെങ്കില്‍ എഴുപതിനായിരം രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നായിരുന്നു രോഗിയുടെ ബന്ധുക്കളുടെ പരാതി.

Full View

മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തില്‍ ബന്ധുവിന്റെ വെട്ടേറ്റ് കാല്‍ മുറിഞ്ഞ് തൂങ്ങിയ തമിഴ്നാട് സ്വദേശി രാജേന്ദ്രന് ചികിത്സ നിഷേധിച്ചുവെന്നായിരുന്നു പരാതി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 70000 രൂപ ആവശ്യപ്പെട്ടതായും രാജേന്ദ്രന്റെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവം വിവാദമായതോടെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോ കെ സി സോമന്റെ നേതൃത്വത്തില്‍ അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

ശസ്ത്രക്രിയക്ക് ഉള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നുവെന്നും ബന്ധുക്കളുടെ നിര്‍ബന്ധ പ്രകാരം കോയമ്പത്തൂരിലേക്ക് അയക്കുകയായിരുന്നുവെന്നും റിപ്പോര്‍‌ട്ട് വിശദീകരിക്കുന്നു. പണം ആവശ്യപ്പെട്ടതായുള്ള ആരോപണവും റിപ്പോര്‍ട്ട് തള്ളി വിശദമായ റിപ്പോര്‍ട്ട് നാളെ ആരോഗ്യ വകുപ്പിന് കൈമാറും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News