വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം

Update: 2018-06-05 18:26 GMT
Editor : Subin
വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം
Advertising

പരസ്യപ്രചാരണത്തിനുള്ള അവസാന ദിനമായ ഇന്ന് വേങ്ങര കേന്ദ്രീകരച്ച് കൊട്ടിക്കലാശമുണ്ടാകില്ല.

വേങ്ങര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. വേങ്ങര ടൗണില്‍ കൊട്ടിക്കലാശം നടത്തുന്നത് ഒഴിവാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തീരുമാനിച്ചിട്ടുണ്ട്.

വേങ്ങരയെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിച്ച് രണ്ടാഴ്ചയിലധികം നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് സമാപനം. വേങ്ങരയിലും കച്ചേരിപ്പടിയിലുമായി എല്‍ഡിഎഫും യുഡിഎഫും ഇന്നലെ റാലിയോടെ പൊതുയോഗം നടത്തിയാണ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടത്തിയത്.

പരസ്യപ്രചാരണത്തിനുള്ള അവസാന ദിനമായ ഇന്ന് വേങ്ങര കേന്ദ്രീകരച്ച് കൊട്ടിക്കലാശമുണ്ടാകില്ല. രണ്ട് മണി മുതല്‍ വേങ്ങര സെന്ററില്‍ അനൗണ്‍സ്‌മെന്റ് വാഹനങ്ങള്‍ പ്രവേശിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. യുഡിഎഫ് പ്രചരണത്തിനായി എത്തിയ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും അടക്കമുള്ള നേതാക്കള്‍ നാട്ടിലേക്ക് മടങ്ങി. യുഡിഎഫ് പ്രവര്‍ത്തകര്‍ ഇന്ന്

ബൂത്തുകള്‍ കേന്ദ്രീകരിച്ച് ഗൃഹസന്ദര്‍ശനം നടത്തും. യുഡിഎഫിന്റെ അവലോകന യോഗങ്ങളും നടക്കും. സ്ഥാനാര്‍ത്ഥി അഡ്വ. കെഎന്‍എ ഖാദര്‍ പരമാവധി സ്ഥലങ്ങളില്‍ ഓടിയെത്തി വോട്ടര്‍മാരെ കാണും. ബൂത്തുകള്‍ കേന്ദ്രീകരിച്ച് വോട്ടിംഗ് യന്ത്രം പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളിലാണ് ഇന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുക. പ്രധാന കവലകളില്‍ സ്ഥാനാര്‍ത്ഥി അഡ്വ. പിപി ബഷീര്‍ ഓട്ട പ്രദക്ഷിണം നടത്തും. എല്‍ഡിഎഫിന്റെ അവലോകന യോഗങ്ങളും ഇന്ന് ചേരും.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News