കോടിയേരി സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ സഞ്ചരിച്ചെന്ന് ലീഗും ബിജെപിയും

Update: 2018-06-05 02:28 GMT
Editor : Sithara
കോടിയേരി സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ സഞ്ചരിച്ചെന്ന് ലീഗും ബിജെപിയും
Advertising

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുസ്‍ലിം ലീഗ്.

സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയുടെ വാഹനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സഞ്ചരിച്ചതിനെ കുറിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്ന് മുസ്‍ലിം ലീഗ്. ജനജാഗ്രത യാത്രയുമായി ബന്ധപ്പെട്ട് കൊടുവള്ളിയിലെത്തിയ കോടിയേരി കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസ് പ്രതിയുടെ വാഹനത്തില്‍ സഞ്ചരിച്ചുവെന്നാണ് ലീഗിന്റെ ആരോപണം.

Full View

കരിപ്പൂര്‍ സ്വര്‍ണ കള്ളക്കടത്ത് കേസിലെ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനത്തിലാണ് കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ചതെന്ന് ലീഗ് നേതാക്കള്‍ ആരോപിച്ചു. ജനജാഗ്രത യാത്രയുടെ കൊടുവള്ളിയിലെ സംഘാടകര്‍ ഹവാല സംഘങ്ങളായിരുന്നുവെന്നും പൊലീസിന്റെ സഹായത്തോടെയാണ് ഹവാല സംഘങ്ങള്‍ വിലസുന്നതെന്നും ലീഗ് സംസ്ഥാന സെക്രട്ടറി പറഞ്ഞു.

കോടിയേരിയുടെ വാഹനയാത്ര സംബന്ധിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും തയ്യാറുണ്ടോയെന്ന ചോദ്യവുമായി ബിജെപിയും രംഗത്തെത്തി. 1000 കിലോയിലധികം സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ കാരാട്ട് ഫൈസലിന്റെ വാഹനത്തിലാണ് കോടിയേരി സഞ്ചരിച്ചതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ തെളിവ് നല്‍കാമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഫേസ് ബുക്കില്‍ കുറിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News