വോട്ടര്‍മാരെ പാട്ടുപാടി പാട്ടിലാക്കാന്‍ കലക്ടറുടെ ഭാര്യ
സ്ഥാനാര്‍ഥികള്‍ കുടുംബത്തോടെ വോട്ട് പിടിക്കാനിറങ്ങുമ്പോള്‍ കുടുബത്തോടെ വോട്ട് ചെയ്യിക്കാനിറങ്ങാനാണ് പദ്ധതിയെന്ന് കലക്ടറും ഭാര്യയും ചി
പത്തനംതിട്ട ജില്ലയിലെ പോളിങ് ശതമാനം വര്‍ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായി സംഗീത ആല്‍ബം പുറത്തിറങ്ങി. ആല്‍ബത്തിന്റെ ഓഡിയോ ലോഞ്ചിങ്ങ് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് ഹരികിഷോര്‍ നിര്‍വഹിച്ചു. ജില്ലയിലെ വോട്ടര്‍മാരെ പാട്ട് പാടി പാട്ടിലാക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതാവട്ടെ കലക്ടറുടെ ഭാര്യയാണെന്നതാണ് പ്രത്യേകത.
ജില്ലയിലെ പോളിങ് ശതമാനം വര്‍ധിപ്പിക്കുന്നതിനായുള്ള വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ഓഡിയോ സി ഡി പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോള്‍ ഏത് ഗായികയെക്കൊണ്ട് പാടിക്കുമെന്നായി ചര്‍ച്ച. ഭാര്യയെക്കൊണ്ട് പാടിക്കാന്‍ ശ്രമിക്കാമെന്ന് കലക്ടര്‍ തന്നെ ഒരു നിര്‍ദേശം മുന്നോട്ട് വെച്ചു. സംഗതി കൊള്ളാമല്ലോയെന്ന് സ്വീപ് സംഘാടകര്‍ക്കും തോന്നി. അങ്ങനെ സംഗീതം പഠിച്ചിട്ടേയില്ലാത്ത കലക്ടറുടെ ഭാര്യ ഗൌരി. ഓഡിയോ ടെസ്റ്റ് പാസായി ഗായികയുമായി. ബീപ് എന്നാണ് ആല്‍ബത്തിന് പേരിട്ടിരിക്കുന്നത്.
കെഎസ്ഇബി പത്തനംതിട്ട ഇലക്ട്രിക്കല്‍ ഡിവിഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കൂടിയായ ഗൌരി ആല്‍ബത്തില്‍ പ്രധാന ഗായികയായതിനെക്കുറിച്ചുള്ള കലക്ടറുടെ പ്രതികരണമിങ്ങനെ.
സ്ഥാനാര്‍ഥികള്‍ കുടുംബത്തോടെ വോട്ട് പിടിക്കാനിറങ്ങുമ്പോള്‍ കുടുബത്തോടെ വോട്ട് ചെയ്യിക്കാനിറങ്ങാനാണ് പദ്ധതിയെന്ന് കലക്ടറും ഭാര്യയും ചിരിയോടെ പറയുന്നു. പാട്ടിനെക്കുറിച്ച് പറയുന്നതിനെക്കാളേറെ പാടാന്‍ തന്നെയാണ് ഗൌരിക്കിഷ്ടം
ആല്‍ബത്തിന് ദൃശ്യ ചാരുതയൊരുക്കാനുള്ള ചിത്രീകരണവും അണിയറയില്‍ പുരോഗമിക്കുന്നുണ്ട്.