മിഠായി തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം

Update: 2018-06-05 19:10 GMT
Editor : Jaisy
മിഠായി തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനം
Advertising

രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം

കോഴിക്കോട് മിഠായി തെരുവില്‍ വാഹന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കോര്‍പ്പറേഷന്‍ കൌണ്‍സില്‍ തീരുമാനം. രാവിലെ പത്ത് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് നിയന്ത്രണം . കോര്‍ട്ട് റോഡിലേയും എംപി റോഡിലേയും വണ്‍വേ ഒഴിവാക്കാന്‍ ട്രാഫിക് അഡ്വൈസറി കൌണ്‍സിലിന് ശിപാര്‍ശ ചെയ്യും.

Full View

നവീകരിച്ച മിഠായി തെരുവില്‍ വാഹന ഗതാഗതത്തിന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ നിയന്ത്രണം പരീക്ഷണ അടിസ്ഥാനത്തില്‍ തുടരാനാണ് കോര്‍പ്പറേഷന്‍ കൌണ്‍സില്‍ യോഗം അംഗീകാരം നല്‍കിയത്. ഇത് പ്രകാരം വലിയ വാഹനങ്ങള്‍ക്ക് ഒരു സമയത്തും തെരുവിലേക്ക് പ്രവേശനം ഉണ്ടാവില്ല. മറ്റ് വാഹനങ്ങള്‍ക്ക് രാവിലെ പത്തിനും രാത്രി പത്തിനും ഇടയിലാണ് നിയന്ത്രണം.

കോര്‍പ്പറേഷന്‍ കൌണ്‍സിലിന്റെ ശുപാര്‍ശ ട്രാഫിക് അഡ് വൈസറി കൌണ്‍സിലില്‍ മേയര്‍ അവതരിപ്പിക്കും . തെരുവ് കച്ചവടം മുന്‍കൂട്ടി മാര്‍ക്ക് ചെയ്ത സ്ഥലങ്ങളില്‍ മാത്രമേ അനുവദിക്കൂ. അംഗീകാരമില്ലാത്ത മുഴുവന്‍ തെരുവ് കച്ചവടക്കാരെയും ഒഴിവാക്കും. രാധാ തീയറ്റര്‍ അടക്കമുള്ള ചില സ്ഥലങ്ങളിലേക്ക് വാഹന ഗതാഗതത്തിന് ഇളവ് നല്‍കണമെന്ന് ചില കൌണ്‍സിലര്‍മാര്‍ വാദിച്ചെങ്കിലും അംഗീകരിക്കപ്പെട്ടില്ല. നിയന്ത്രണം കൃത്യമായി നിരീക്ഷിച്ച് വിലയിരുത്താനും കൌണ്‍സിലില്‍ തീരുമാനമായി.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News