കലോത്സവ കലവറ നിറച്ച് ജൈവ പച്ചക്കറികള്‍
ജില്ലയിലെ വിദ്യാര്‍ഥികളും കര്‍ഷകരും ചേര്‍ന്ന് വിളയിച്ച പച്ചക്കറികള്‍ കലവറയില്‍ എത്തിച്ചു
പാചകശാലയില്‍ ഇത്തവണ എത്തുന്നത് ജൈവ പച്ചക്കറികളാണ്. ജില്ലയിലെ വിദ്യാര്‍ഥികളും കര്‍ഷകരും ചേര്‍ന്ന് വിളയിച്ച പച്ചക്കറികള്‍ കലവറയില്‍ എത്തിച്ചു. ഹോട്ടികോര്‍പ്പ് കൂടി ചേര്‍ന്നാണ് സദ്യക്കുള്ള പച്ചക്കറി ഒരുക്കുന്നത്.
ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ മാസങ്ങളായി പച്ചക്കറി ഒരുക്കാന്‍ തുടങ്ങിയിട്ട്. കലോത്സവത്തിനായി. അവയെല്ലാം സ്കൂളുകള്‍ ശേഖരിച്ച് കലോത്സവ കലവറയിലെത്തിച്ചു. എതിരേറ്റത് ജില്ലയിലെ മൂന്ന് മന്ത്രിമാരും കൂടി. അങ്ങനെ മുന്‍പെങ്ങുമില്ലാത്ത വിധം കലവറ നിറക്കല്‍ ആഘോഷമായി. ജില്ലയിലെ കര്‍ഷകരും കൂടി ചേര്‍ന്നതോടെ ജൈവ പച്ചക്കറികള്‍ ലോഡ് കണക്കിനെത്തി. തികയാത്ത പച്ചക്കറികള്‍ ഹോട്ടികോര്‍പ്പ് കൂടി സംഭരിച്ചാണ് കലോത്സവ കലവറ നിറക്കുന്നത്.