ബിനോയിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനൊരുങ്ങി ദുബൈ ജാസ് ടൂറിസം ഉടമ

Update: 2018-06-05 04:03 GMT
ബിനോയിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാനൊരുങ്ങി ദുബൈ ജാസ് ടൂറിസം ഉടമ
Advertising

ദുബൈ ​പൊലിസ്​, കോടതി എന്നിവയുടെ സ്വഭാവ സർട്ടിഫിക്കറ്റ്​ ഉയർത്തിക്കാട്ടി രക്ഷപ്പെടാനുള്ള ബിനോയിയുടെ നീക്കമാണ്​ സിവിൽ കേസുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്​.

സാമ്പത്തിക തിരിമറി കേസിൽ ബിനോയ്​ കോടിയേരിക്കെതിരെ സിവിൽ കോടതിയെ സമീപിക്കാൻ ദുബൈയിലെ ജാസ് ടൂറിസം ഉടമ നീക്കം ആരംഭിച്ചു. എന്നാൽ വ്യക്​തമായ തെളിവുകൾ കോടതിക്കു മുമ്പാകെ ഹാജരാക്കുന്നതിനെ ആശ്രയിച്ചിരിക്കും കേസി​െൻറ ഭാവി. കുറ്റം തെളിഞ്ഞാൽ തന്നെയും ഇത്തരം കേസുകളിൽ പ്രതിയെ വിട്ടുകിട്ടാൻ ഇന്ത്യയും യുഎഇയും തമ്മിൽ കരാറില്ല എന്നതും ഹർജിക്കാർക്ക്​ തിരിച്ചടിയാണ്​.

Full View

സിപിഎം കേന്ദ്ര നേതൃത്വത്തിന്റെറ ഇടപെടൽ മുഖേന തനിക്ക്​ നഷ്​ടപ്പെട്ട പണം തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ദുബൈയിലെ ജാസ്​ ടൂറിസം എൽ.എൽ.സിയുടെ സ്​പോൺസർ കൂടിയായ ഹസൻ ഇസ്​മാഇൽ അബ്​ദുല്ല അൽ മർസൂഖി. അതുകൊണ്ടാണ്​ സിവിൽ കേസിനു പോകാതിരുന്നതെന്ന്​​ അദ്ദേഹവുമായി ബ​ന്ധപ്പെട്ടവർ അറിയിക്കുന്നു​. പണമിടപാടിന്​ ഇടനിലക്കാരനായി നിന്ന രാകുൽ കൃഷ്​ണൻ നൽകിയ നിർദേശവും അതായിരുന്നു. എന്നാൽ ദുബൈ ​പൊലിസ്​, കോടതി എന്നിവയുടെ സ്വഭാവ സർട്ടിഫിക്കറ്റ്​ ഉയർത്തിക്കാട്ടി രക്ഷപ്പെടാനുള്ള ബിനോയിയുടെ നീക്കമാണ്​ സിവിൽ കേസുമായി മുന്നോട്ടു പോകാൻ ബന്ധപ്പെട്ടവരെ പ്രേരിപ്പിക്കുന്നത്​.

എന്നാൽ ചെക്ക്​ കേസുകളിൽ നേരത്തെ അറുപതിനായിരം ദിർഹം ഫൈൻ അടച്ച സഹചര്യത്തിൽ സാമ്പത്തിക തിരിമറിയുടെ പുതിയ തെളിവുകൾ ഹാജരാക്കാൻ ഹർജിക്കാർ നിർബന്ധിതരാകും. ​ഉപോദ്​ബലകമായ തെളിവുകൾ കോടതിക്ക്​ ബോധ്യപ്പെട്ടാൽ മാത്രമേ കേസ്​ നിലനിൽക്കൂ. അനുകൂല വിധി ഉണ്ടായാൽ പോലും ഗുരുതരമായ ​കുറ്റകൃത്യങ്ങളുടെ പേരിൽ അല്ലാതെ ആരെയും കൈമാറാൻ ഇന്ത്യയും യു.എ.ഇയും തമ്മിൽ ധാരണയില്ല എന്നതും ഹർജിക്കാർ നേരിടുന്നവലിയ വെല്ലുവിളിയാണ്​. നിയമവിദഗ്​ധരുമായി കൂടിയാലോചന തുടരുകയാണെന്ന്​ ജാസ്​ ടൂറിസം സ്​ഥാപനവുമായി ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    

Similar News