സാമ്പത്തിക തട്ടിപ്പ് കേസില്‍ ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ വിലക്കിയതിനെതിരെ രാഖുല്‍ കോടതിയിലേക്ക്
ബിനോയ് കോടിയേരി ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ വിജയന്‍ പിള്ള എംഎല്‍എയുടെ മകന്‍ ശ്രീജിത്തുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ വിലക്കിയതിനെതിരെ രാഖുല്‍ കൃഷ്ണ നിയമനടപടിക്ക്.
ബിനോയ് കോടിയേരി ഉൾപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരനായ രാഖുൽ കൃഷ്ണ വീണ്ടും കോടതിയിലേക്ക്. ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ നല്‍കരുതെന്ന വിലക്കിനെതിരെയാണ് രാഖുല്‍ വീണ്ടും നിയമ നടപടിക്ക് ഒരുങ്ങുന്നത്. ശ്രീജിത്തിന് അനുകൂലമായ വിധിയുടെ പകർപ്പും പരാതിയുടെ പകര്‍പ്പും ആവശ്യപ്പെട്ട് രാഖുൽ കരുനാഗപ്പള്ളി സബ് കോടതിയിൽ അപേക്ഷ സമര്‍പ്പിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയും ചവറ എംഎൽഎ വിജയൻപിള്ളയുടെ മകൻ ശ്രീജിത്തും ഉള്‍പ്പെട്ട തട്ടിപ്പ് കേസ് ഒത്തുതീർപ്പായില്ലെന്ന് പരാതിക്കാരൻ രാഖുൽ കൃഷ്ണ വ്യക്തമാക്കി. വാർത്തകൾ വിലക്കിക്കൊണ്ട് ശ്രീജിത്ത് നേടിയ അനുകൂല വിധിക്കെതിരെ രാഖുൽ കൃഷ്ണ കോടതിയെ സമീപിച്ചു. വിധിയുടെ പകർപ്പും ശ്രീജിത്തിന്റെ പരാതിയും നൽകണമെന്നാണ് അപേക്ഷ. പകർപ്പ് ലഭിക്കുന്നതിന് പിന്നാലെ വിധിയെ ചോദ്യം ചെയ്തു കൊണ്ട് കരുനാഗപ്പള്ളി കോടതിയെ സമീപിക്കും. വിധി തങ്ങളുടെ ഭാഗം കേൾക്കാതെയാണെന്നതാണ് രാഖുലിന്റെ വാദം.
അതേസമയം വാർത്ത വിലക്കി കൊണ്ടുള്ള കോടതി ഉത്തരവ് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കരുനാഗപ്പള്ളി സബ് കോടതിയുടെ വിധിയെ തുടർന്ന് ജാസ് കമ്പനി ഉടമ മർസൂക്കി ഇന്ന് നടത്താനിരുന്ന വാർത്താ സമ്മേളനം ഉപേക്ഷിച്ചു. വിധിയെ ചോദ്യം ചെയ്യാനുള്ള രാഖുലിന്റെ തീരുമാനം ആരോപണ വിധേയരെ സമ്മർദത്തിലാക്കും.