ബസ് സമരം പിന്‍വലിച്ചു

Update: 2018-06-05 16:46 GMT
Editor : Sithara
ബസ് സമരം പിന്‍വലിച്ചു
Advertising

മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്

സംസ്ഥാനത്ത് അ‍ഞ്ച് ദിവസമായി തുടർന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മുഖ്യമന്ത്രിയുമായി ഇന്ന് രാവിലെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. വിദ്യാർഥികളുടെ നിരക്ക് വർധിപ്പിക്കുന്നതുള്‍പ്പെടെ ബസ്സുടമകള്‍ മുന്നോട്ട് വച്ച് ഒരാവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരം പിന്‍വലിച്ചത്.

Full View

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണം, മിനിമം നിരക്കില്‍ നേരിയ വര്‍ധനവ് എങ്കിലും നല്‍കണം എന്നതായിരുന്നു സമരം നടത്തിയ ബസ്സുടമകളുടെ പ്രധാന ആവശ്യങ്ങള്‍. സമരം നടത്തുന്നവരുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ ഇന്നലെ മുന്നോട്ട് വന്നത്. പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന സുചന നല്‍കിയതിന് പിന്നാലെയാണ് രാവിലെ മുഖ്യമന്ത്രിമായി ചര്‍ച്ച നടന്നത്. മന്ത്രിസഭാ യോഗത്തിന് ശേഷം അ‍ഞ്ച് മിനിട്ട് നേരത്തോളം നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി കര്‍ശന നിലപാട് തന്നെ സ്വീകരിച്ചു. ഒരാവശ്യവും അംഗീകരിക്കാന്‍ കഴിയില്ലെന്നും സമരം പിന്‍വലിച്ചില്ലെങ്കില്‍ കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞതായാണ് സൂചന. ഇതോടെ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതെ ബസ്സുടമകള്‍ സമരം പിന്‍വലിച്ചു.

Full View

സംഘടനയില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമാക്കി ചര്‍ച്ചക്കെത്തിയ ബസ്സുടമകള്‍ തമ്മില്‍ സെക്രട്ടറിയേറ്റില്‍ വച്ച് പരസ്യമായി തര്‍ക്കത്തിലേര്‍പ്പെട്ടു. 11 മണിയോടെ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ നിരത്തിലിറങ്ങി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News