തെന്നിലാപുരം രാധാകൃഷ്ണന്‍ അന്തരിച്ചു
Update: 2018-06-05 19:17 GMT
പാലക്കാട് തങ്കം ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു.
വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണന്‍ അന്തരിച്ചു. 71 വയസായിരുന്നു. പാലക്കാട് തങ്കം ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു. മൃതദേഹം ശാസ്താപുരിയിലെ വിട്ടിലേക്ക് കൊണ്ട് പോയി. പൊതുദര്‍ശനത്തിന് ശേഷം നാളെ രാവിലെ പത്ത് മണിക്ക് സംസ്കരിക്കും. 2014ലെ പൊതു തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ നിന്നും വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2015ലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്‍റായും പ്രവര്‍ത്തിച്ചിരുന്നു.