സംഘപരിവാറിനെ ഒറ്റക്ക് നേരിടാനുളള ശക്തി ഇപ്പോൾ ഇടതുപക്ഷത്തിനില്ലെന്ന് വി.എസ്
Update: 2018-06-05 23:23 GMT
സംഘപരിവാർ ഫാഷിസത്തെ തറപറ്റിക്കാൻ പ്രയാസമായിരിക്കുമെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
ബി.ജെ.പിയെ നേരിടാൻ മതനിരപേക്ഷ കക്ഷികളുടെ യോജിച്ചുളള പ്രവർത്തനം വേണമെന്ന് വി.എസ് അച്യുതാനന്ദൻ. ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലങ്ങൾ ആശങ്കയുളവാക്കുന്നതാണ്. സംഘപരിവാറിനെ ഒറ്റക്ക് നേരിടാനുളള ശക്തി ഇപ്പോൾ ഇടതുപക്ഷത്തിനില്ല. കോൺഗ്രസ് ഉൾപ്പടെയുളള ബൂർഷാ പാർട്ടികളുമായി സഖ്യത്തിലേർപ്പെടാനോ ഭരണമുന്നണിയുണ്ടാക്കാനോ കഴിയില്ല.എന്നാൽ ബൂര്‍ഷ്വാ പാര്‍ട്ടികളിലെ മതനിരപേക്ഷ ശക്തികളെ കൂട്ടിയോജിപ്പിച്ച് ഒരു യുദ്ധമുന്നണിയുണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ സംഘപരിവാർ ഫാഷിസത്തെ തറപറ്റിക്കാൻ പ്രയാസമായിരിക്കുമെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.