കണ്‍സ്യൂമര്‍ഫെഡില്‍ 587 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‍ത്തി
വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിട്ടും പകര്‍പ്പ് നല്‍കുന്നില്ല
കണ്‍സ്യൂമര്‍ഫെഡില്‍ 587 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയ രജിസ്ട്രാറുടെ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്ത്തി.. മുഖ്യ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിട്ടും റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് വിവരാവകാശ നിയമ പ്രകാരം നല്‍കുന്നില്ല. പകര്‍പ്പിന് പണം അടച്ചിട്ടും റിപ്പോര്‍ട്ട് നല്‍കാത്തത് കോടികളുടെ അഴിമതി കഥ പുറം ലോകം അറിയാതിരിക്കാനാണെന്നാണ് വിവരം.
സി എന്‍ ബാലകൃഷ്ണന്‍ സഹകരണ വകുപ്പ് മന്ത്രിയായിരിക്കെയാണ് കണ്‍സ്യൂമര്‍ഫെഡില്‍ 65 എന്‍ക്വയറി നടക്കുന്നത്. 587 കോടി രൂപയുടെ ക്രമക്കേടുകള്‍ ഈ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.. എന്നാല്‍ ഇന്ന് വരെയും ഈ റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ല.. വിവരാവകാശ നിയമ പ്രകാരം അപേക്ഷ നല്‍കുന്നവര്‍ക്ക് റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
ഇത്തരത്തില്‍ മറുപടി ലഭിച്ച അഡ്വ. ജി കെ ശ്രീജിത്ത് അപ്പീല്‍ അപേക്ഷ നല്‍കി. ഹൈക്കോടതിയെയും സമീപിച്ചു. ഒടുവില്‍ മുഖ്യ വിവരാവകാശ കമ്മീഷണര്‍ വിന്‍സന്‍ എം പോള്‍ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടു. സഹകരണ വകുപ്പ് രജീസ്ട്രാറുടെ നിര്‍ദ്ദേശ പ്രകാരം പകര്‍പ്പിന് 3884രൂപ ജികെ ശ്രീജിത്ത് സഹകരണ വകുപ്പിലടച്ചു.. രണ്ട് മാസം പിന്നിടുന്നു.. റിപ്പോര്‍ട്ട് ഇന്നും നല്‍കിയിട്ടില്ല.
റിപ്പോര്‍ട്ട് വിവരാകാശ നിയമ പ്രകാരം നല്‍കിയാല്‍ അത് മാധ്യമങ്ങളിലെത്തും.. 587 കോടി എവിടെ പോയെന്ന് പുറംലോകം അറിയും .. ഈ ഭയത്താലാണ് റിപ്പോര്‍ട്ട് പൂഴ്ത്തിയിരിക്കുന്നത്.