മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് എകെ ആന്‍റണി

Update: 2018-06-05 15:48 GMT
Editor : admin
മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് എകെ ആന്‍റണി
Advertising

ബില്‍ നിയമസഭയില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്‍റണി

മെഡിക്കല്‍ ബില്ലിനെ എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രി എകെ ആന്‍റണി രംഗത്ത്. ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് ആന്‍റണി പറഞ്ഞു. പ്രശ്നത്തെ രാഷ്ട്രീയമായി കാണുന്നില്ല. ബില്‍ ഭരണ - പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചുണ്ടാക്കിയത്. ഇങ്ങനെയൊരു ബില്‍ പാസാക്കാന്‍ പാടില്ലായിരുന്നു. ദുഖമുണ്ടാക്കിയ നടപടിയാണ് നിയമസഭ സ്വീകരിച്ചത്. ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ലെന്നും ആരെയും കുറ്റപ്പെടുത്താനില്ലെന്നും ആന്‍റണി പറഞ്ഞു. മാനേജ്മെന്‍റുകളുടെ കള്ളകളികള്‍ക്കെതിരെയാണ് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത്. അര്‍ഹരായ വിദ്യാര്‍ഥികളുടെ പ്രയാസങ്ങള്‍ പരിഹരിക്കണം

Tags:    

Writer - admin

contributor

Editor - admin

contributor

Similar News