ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത് എല്‍ഡിഎഫ് ചൂഷണം ചെയ്യുന്നുവെന്ന് യുഡിഎഫ്

Update: 2018-06-05 02:21 GMT
ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത് എല്‍ഡിഎഫ് ചൂഷണം ചെയ്യുന്നുവെന്ന് യുഡിഎഫ്
Advertising

സർക്കാർ പരിപാടികൾ എല്‍ഡിഎഫിന്റെ പ്രചരണ വേദിയാക്കുന്നുവെന്ന് യുഡിഎഫ്; ഭരണാനുമതിയായ പദ്ധതികളുടെ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്ന് എല്‍ഡിഎഫ്

ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് വിജ്ഞാപനം വൈകുന്നത് മറയാക്കി സർക്കാർ പരിപാടികൾ പ്രചരണ വേദിയാക്കുന്നുവെന്ന് ആരോപണവുമായി യുഡിഎഫ്. ഇതിനോടകം ഭരണാനുമതിയായ പദ്ധതികളുടെ പ്രവർത്തനങ്ങൾ മാത്രമാണ് നടക്കുന്നതെന്നാണ് എല്‍ഡിഎഫ് വിശദീകരണം.

Full View

ഏപ്രിൽ ആദ്യവാരം തെരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന പ്രതീക്ഷയിൽ പത്തിൽപരം പദ്ധതികളുടെ ഉദ്ഘാടനമാണ് മണ്ഡലത്തിൽ നടന്നത്. വിജ്ഞാപനം വൈകിയതോടെ വിവിധ വകുപ്പുകളുടെ പൊതുപരിപാടികളും മേളകളും എല്‍ഡിഎഫിന്റെ പ്രചരണ വേദികളാക്കുന്നെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ഉദ്യോഗസ്ഥസംവിധാനവും ഔദ്യോഗിക വാഹനങ്ങളും ദുരുപയോഗിക്കുന്നുണ്ടെന്നാണ് യുഡിഎഫ് വാദം.

മുൻ എംഎല്‍എ കെ കെ രാമചന്ദ്രൻ നായരുടെ കാലത്ത് ഭരണാനുമതി ലഭിച്ച പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടക്കുന്നതെന്നും ഇതിൽ ചട്ടവിരുദ്ധമായതൊന്നുമില്ലെന്നും എല്‍ഡിഎഫ് വിശദീകരിക്കുന്നു.

നേരത്തെ മണ്ഡലത്തിൽ കേന്ദ്ര സർക്കാരിന്റെ പരിപാടികൾ ബിജെപി പ്രചരണത്തിനായി ഉപയോഗിക്കുന്നെന്ന് എല്‍ഡിഎഫും യുഡിഎഫും ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Tags:    

Similar News