ജിഷ കൊല്ലപ്പെട്ട ദിവസം അപ്രത്യക്ഷരായ ഇതരസംസ്ഥാനക്കാരെ തെരഞ്ഞ് പൊലീസ്

Update: 2018-06-05 04:27 GMT
Editor : admin
ജിഷ കൊല്ലപ്പെട്ട ദിവസം അപ്രത്യക്ഷരായ ഇതരസംസ്ഥാനക്കാരെ തെരഞ്ഞ് പൊലീസ്
Advertising

പെരുമ്പാവൂര്‍ ജിഷ കൊലപാതകക്കേസില്‍ കസ്റ്റഡിയിലുള്ള മിക്കവരേയും പൊലീസ് വിട്ടയച്ചു. അന്വേഷണം ജിഷ മരിച്ച ദിവസം മുതല്‍ അപ്രത്യക്ഷരായ നാല് ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്. ഇവരെത്തേടി അന്വേഷണ സംഘം പശ്ചിമബംഗാളില്‍ എത്തിയെന്നും സൂചന

Full View

പെരുമ്പാവൂര്‍ ജിഷ കൊലപാതകവുമായി ബന്ധപ്പട്ട് പോലീസ് കസ്റ്റഡിയിലെടുത്ത മിക്കവരെയും വിട്ടയച്ചു.ജിഷ മരിച്ച ദിവസം മുതല്‍ അപ്രത്യക്ഷരായ നാല് ഇതര സംസ്ഥാന തൊഴിലാളികളെ തിരഞ്ഞ് പോലീസ് പശ്ചിമ ബംഗാളില്‍ എത്തിയതായും സൂചനയുണ്ട്. പോലീ‌സിന് സംശയമുള്ളവരുടെ ഉമ്മിനീരും പരിശോധനക്ക് വിധേയമാക്കുന്നുണ്ട്.

പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട് രണ്ടാഴ്ച്ചയിലധികമായിട്ടും പ്രതികളെ കുറിച്ച് പോലീസിന് വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല. പല ദിവസങ്ങളിലായി കസ്റ്റിയിലെടുത്തവരെ മുഴുവന്‍ പോലീസ് വിട്ടയച്ചു. രണ്ട് അന്യ സംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇപ്പോഴും കസ്റ്റഡിയിലുള്ളത്.
അതിനിടയില്‍ ജിഷ കൊല്ലപ്പെട്ട ദിവസം കേരളം വിട്ട നാല് പേരെ തിരഞ്ഞ് പോലീസ് പശ്ചിമബംഗാളിലെത്തി. ജിഷയുടെ വീടിന് സമീപത്ത് ജോലി ചെയ്തിരുന്ന നിര്‍മ്മാണ തൊഴിലാളികളാണിവര്‍.

ജിഷയുടെ ശരിരത്ത് കണ്ട് മുറിപ്പാടുകള്‍ സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പല്ലിന്റെ പാടുകള്‍ ശേഖരിക്കുന്നതോടൊപ്പം ഉമ്മിനീരിന്റെ സാമ്പിളുകളും പോലീസ് ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കും. ഈ അന്വേഷണത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ലെങ്കില്‍ ജിഷയോട് ആര്‍ക്കെങ്കിലും മുന്‍വൈരാഗ്യമുണ്ടായിരുന്നോയെന്നും പോലിസ് പരിശോധിച്ചേക്കും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News