വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കള്‍

Update: 2018-06-05 13:04 GMT
Editor : admin
വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കള്‍
Advertising

കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയായി.

Full View

പ്രമുഖ നേതാക്കളെല്ലാം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. കേരള ചരിത്രത്തില്‍ ആദ്യമായി ഗവര്‍ണര്‍ വോട്ട് രേഖപ്പെടുത്തുന്നതിനും ഈ നിയമസഭാ തെരഞ്ഞെടുപ്പ് സാക്ഷിയായി. എന്നാല്‍ വൈകീട്ട് നാല് മണിക്ക് ശേഷമാണ് വിഎസ് ആലപ്പുഴയില്‍ വോട്ടുചെയ്യാനെത്തിയത്.

തിരുവനന്തപുരം ജവഹർ നഗർ എല്‍.പി സ്കൂളിലായിരുന്നു ഗവര്‍ണര്‍ പി സദാശിവത്തിനും ഭാര്യക്കും വോട്ട്. സുരക്ഷാ ഉദ്യോഗസ്ഥരുടെ അകന്പടിയോടെയാണ് എത്തിയതെങ്കിലും ഗവര്‍ണര്‍ക്കും ക്യൂവില്‍ നില്‍ക്കാതെ തരമില്ലായിരുന്നു.

ജഗതി യു.പി സ്കൂളില്‍ ഭാര്യ എലിസബത്തിനൊപ്പമാണ് എ കെ ആന്‍റണി വോട്ട് ചെയ്യാനെത്തിയത്. കൂടെ പതിവുപോലെ എം എം ഹസനുമുണ്ടായിരുന്നു. കേരളം ചരിത്രം തിരുത്തുമെനായിരുന്നു. എ.കെ ആന്റണിയുടെ പ്രതികരണം.

മണ്ഡല പര്യടനത്തിന് ശേഷം പത്തരയോടെ വന്‍ സംഘമായാണ് മുഖ്യമന്ത്രി കോട്ടയം പുതുപ്പള്ളി പള്ളി സ്കൂളില്‍ എത്തിയത്. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ വോട്ടുചെയ്തത് തിരുവനന്തപുരം കുന്നുകുഴി എല്‍.പി സ്കൂളില്‍. പാണക്കാട് ജി എച്ച് എസ് സ്കൂളിലെ ആദ്യ വോട്ടറെന്ന പതിവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും തെറ്റിച്ചില്ല. പികെ കുഞ്ഞാലിക്കുട്ടിയും തങ്ങള്‍ക്കൊപ്പമെത്തി.

രാവിലെ ഏഴരയോടെ തന്നെ കെ.എം മാണി വോട്ട് രേഖപ്പെടുത്തി.

സ്വന്തം മണ്ഡലമായ മലന്പുഴയില്‍ പര്യടനം നടത്തിയ ശേഷമാണ് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആലപ്പുഴയിലെത്തിയത്. മകന്‍ അരുണ്‍ കുമാറിനൊപ്പം വോട്ട് ചെയ്യാനെത്തിയ വിഎസ് ബിജെപിയെ പരിഹസിക്കുകയും ചെയ്തു.

സകുടുംബമായാണ് പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പോളിങ് ബൂത്തിലെത്തിയത്. ജൂനിയര്‍ ബേസിക് സ്കൂളില്‍ പേരക്കുട്ടികള്‍ക്കൊപ്പം വോട്ട് രേഖപ്പെടുത്താനെത്തിയ കോടിയേരിക്ക് പക്ഷെ ഏറെ നേരം വരി നില്‍ക്കേണ്ടി വന്നു.

തിരുവനന്തപുരം ഡിഇഒ ഓഫീസ് ബൂത്തിലായിരുന്നു എംഎ ബേബിയുടെ വോട്ട്. ജെ.എസ്.എസ് നേതാവ് ഗൌരിയമ്മ ആലപ്പുഴ എസ് പി വി സ്കൂളിലും പി സി ജോര്‍ജ് ഈരാറ്റുപേട്ട ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളിലും വോട്ട് ചെയ്തു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും ഒ രാജഗോപാലും തിരുവനന്തപുരത്താണ് വോട്ട് ചെയ്തത്. സുരേഷ് ഗോപി എം.പിക്ക് ശാസ്തമംഗലം എച്ച്.എസിലും തിരുവനന്തപുരത്തെ സ്ഥാനാര്‍ഥി ശ്രീശാന്ത് കൊച്ചിയിലുമാണ് വോട്ട് ചെയ്തത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News