ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ വിജയിച്ചു

Update: 2018-06-05 14:17 GMT
ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ 20,956 വോട്ടുകള്‍ വിജയിച്ചു
Advertising

മണ്ഡലത്തിലെ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വന്‍ മുന്നേറ്റമാണ് ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നടത്തിയത്.

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി തരംഗം. സജി ചെറിയാന്‍ ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യുഡിഎഫ് വോട്ടില്‍ കുറച്ച് വര്‍ധനവ് വന്നപ്പോള്‍ ബിജെപിക്ക് ഏഴായിരത്തോളം വോട്ട് കുറഞ്ഞു.

Full View

മണ്ഡലത്തിലെ 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും വന്‍ മുന്നേറ്റമാണ് ഇടത് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ നടത്തിയത്. യുഡിഎഫ് മേല്‍ക്കൈ പ്രതീക്ഷിച്ച മാന്നാര്‍ പഞ്ചായത്തില്‍ തുടങ്ങിയ മുന്നേറ്റം അവസാന റൗണ്ട് വരെ സജി ചെറിയാന്‍ നില നിര്‍ത്തി. അദ്യ രണ്ട് പഞ്ചായത്ത് എണ്ണിയപ്പോള്‍ തന്നെ നാലായിരത്തിലധികം വോട്ട് ലീഡ് നേടിയ സജി കഴിഞ്ഞ തവണ ബിജെപി ലീഡ് നേടിയ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 10 വോട്ടിന് മുന്നില്‍ വന്നു. എല്‍ഡിഎഫ് ശക്തികേന്ദ്രങ്ങളായ മുഴക്കുഴയും, ബുധനൂരും എണ്ണിയപ്പോഴേക്കും സജിയുടെ ഭൂരിപക്ഷം 10000 കടന്നിരുന്നു.

Full View

മുളക്കുഴ പഞ്ചായത്തിലാണ് സജി ചെറിയാന് കൂടുതല്‍ ഭൂരിപക്ഷം ലഭിച്ചത്. 3637 വോട്ടുകളുടെ ലീഡാണ് സജിക്ക് ഇടത് ശക്തി കേന്ദ്രമായ മുളക്കുഴ നല്‍കിയത്. അതേസമയം ബിജെപിക്ക് മണ്ഡലത്തില്‍ 7412 വോട്ടുകളുടെ കുറവുണ്ടായി. എന്നാല്‍ യുഡിഎഫിന് 1450 വോട്ടുകളുടെ വര്‍ധനവുണ്ടായി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ബൂത്തില്‍ 177 വോട്ടിന്റെ വലിയ ലീഡാണ് ഇടത് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്.

Tags:    

Similar News